‘കാന്താരയുടെ കളക്ഷന്‍ കണ്ട് ബിഗ് ബജറ്റ് സംവിധായകര്‍ ഹൃദയം പൊട്ടി മരിക്കും’ രാം ഗോപാല്‍ വര്‍മ

കഴിഞ്ഞ കുറേ ദിവസങ്ങളായി, റിഷബ് ഷെട്ടിയുടെ കാന്താര പുറത്തിറങ്ങി ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. നിരവധി സിനിമാ പ്രവര്‍ത്തകരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും റിഷബ് ഷെട്ടിയേയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തി. ബിഗ്…

കഴിഞ്ഞ കുറേ ദിവസങ്ങളായി, റിഷബ് ഷെട്ടിയുടെ കാന്താര പുറത്തിറങ്ങി ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. നിരവധി സിനിമാ പ്രവര്‍ത്തകരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും റിഷബ് ഷെട്ടിയേയും ചിത്രത്തെയും പ്രശംസിച്ച് രംഗത്തെത്തി.

ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാത്രമേ തിയറ്ററില്‍ ആളെ നിറയ്ക്കൂ എന്ന കെട്ടുകഥയാണ് ഋഷഭ് ഷെട്ടി കാന്താരയുടെ വിജയത്തിലൂടെ തകര്‍ത്തത് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

കൂടാതെ ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകരെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. ഇപ്പോള്‍ സിനിമ ഇന്‍ഡസ്്ട്രിയിലെ ശിവനാണ് ഋഷഭ് ഷെട്ടി. 300 കോടി, 500 കോടി ബജറ്റില്‍ സിനിമ ഒരുക്കുന്ന സംവിധായകരാണ് ഇപ്പോള്‍ വില്ലന്മാര്‍. കാന്താരയുടെ കളക്ഷന്‍ കണ്ട് അവര്‍ ഹൃദയാഘാതം വന്ന് മരിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. കാന്താരയിലൂടെ വലിയ പാഠമാണ് ഋഷഭ് ഷെട്ടി സിനിമ മേഖലയെ പഠിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.

കന്നഡയില്‍ സെപ്റ്റംബര്‍ 30-ന് മാത്രം റിലീസ് ചെയ്ത കാന്താര പിന്നീട് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, തുളു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകള്‍ പുറത്തിറങ്ങി, ഓരോന്നും മികച്ച വിജയം നേടുകയാണ്. മലയാളം പതിപ്പ് വ്യാഴാഴ്ച എത്തും. കുന്താപുരയില്‍ നിന്നുള്ള ഈ വേരുറച്ച കഥ ഇവിടെയും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കും.