സുരക്ഷ വര്‍ധിപ്പിച്ചോളൂ…രാജമൗലിയെ കൊല്ലാന്‍ ഒരു കൂട്ടം സംവിധായകര്‍ പദ്ധതിയിടുന്നുരാം ഗോപാല്‍ വര്‍മ്മ

ആര്‍ആര്‍ആര്‍ സിനിമയ്ക്ക് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 28-മത് ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌ക്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യയൊട്ടാകെ. അതേസമയം, സംവിധായകന്‍ എസ്എസ് രാജമൗലിയ്‌ക്കെതിരെ പരസ്യമായ വധ ഭീഷണി മുഴക്കിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഹാസ്യാത്മകമായിട്ടാണ് രാം ഗോപാല്‍ വര്‍മ്മയുടെ ഭീഷണി.

‘താങ്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് നന്നായിരിക്കും കാരണം അസൂയ മൂത്ത് ഒരു കൂട്ടം സിനിമ സംവിധായകര്‍ താങ്കളെ കൊല്ലാന്‍ പദ്ധതിയിടുന്നുണ്ട്, ഞാനും അതിന്റെ ഭാഗമായ ഒരാളാണ് എന്നാല്‍ മദ്യപിച്ചത് കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പുറത്തായതെന്നും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങില്‍ രാജമൗലി ടൈറ്റാനിക് സംവിധായകന്‍ ജെയിംസ് കാമറൂണുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ആര്‍ജിവിയുടെ കുറിപ്പ്. രാജമൗലി സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ഇന്ത്യയിലെ മികച്ച സംവിധായകര്‍ വരച്ചുവെച്ച രേഖ താങ്കള്‍ ലംഘിച്ചുവെച്ചും ചൂണ്ടിക്കാട്ടിയാണ് രാം ഗോപാലിന്റെ ഭീഷണി.

ഷോലെ സിനിമ സംവിധായകന്‍ രമേഷ് സിപ്പിയേയും ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍ തുടങ്ങി ബന്‍സാലിമാരെയും താങ്കള്‍ മറികടന്നു. അതില്‍ ഒരു വിഭാഗം സംവിധായകന്‍ അസൂയപ്പെടുന്നുവെന്നും താനും അതിലൊരാളാണെന്നും അദ്ദേഹം പറയുന്നു.

Previous articleകാരവാനൊന്നും വേണ്ട!! നന്‍പകല്‍ നേരത്ത് തറയില്‍ ഉറങ്ങി മമ്മൂക്ക
Next articleഅച്ഛനും മകളുമായി ബിജു സോപാനവും ശിവാനിയും; ‘റാണി’ ചിത്രീകരണം പൂര്‍ത്തിയായി