അക്ഷയ് കുമാറിന് കാലിടറുന്നു..! പുതിയ സിനിമയും പരാജയത്തിലേക്ക് എന്ന് സൂചന

കൊവിഡിന് ശേഷം താന്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നിലും വിജയം കാണാന്‍ സാധിക്കാതെ നടന്‍ അക്ഷയ് കുമാര്‍. താരത്തിന്റെ ഏറ്റവും പുതിയ സിനിമയും പരാജയത്തിലേക്കാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. സൂര്യവന്‍ശി എന്ന ചിത്രം ഒഴിച്ചാല്‍ അക്ഷയ്…

കൊവിഡിന് ശേഷം താന്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നിലും വിജയം കാണാന്‍ സാധിക്കാതെ നടന്‍ അക്ഷയ് കുമാര്‍. താരത്തിന്റെ ഏറ്റവും പുതിയ സിനിമയും പരാജയത്തിലേക്കാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. സൂര്യവന്‍ശി എന്ന ചിത്രം ഒഴിച്ചാല്‍ അക്ഷയ് കുമാറിന്റെ മറ്റ് സിനിമകള്‍ എല്ലാം തുടരെ പരാജയം നേരിടുകയാണ്. ദീപാവലി റിലീസ് ആയി ചൊവ്വാഴ്ച റീലിസിന് എത്തിയ അക്ഷയ് കുമാറിന്റെ രാം സേതു റിലീസ് ദിനത്തില്‍ നേടിയത് 15.25 കോടി ആയിരുന്നു.

മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ഈ സംഖ്യയിലെത്താന്‍ ചിത്രത്തെ സഹായിച്ചത്…എന്നാല്‍ പിന്നീടങ്ങോട്ടുള്ള ദിനങ്ങളില്‍ കളക്ഷന്‍ കുറഞ്ഞ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇങ്ങനെപോയാല്‍ ‘രാം സേതു’ ചിത്രം നൂറ് കോടി കളക്ട് ചെയ്തേക്കില്ലെന്നാണ് സിനിമ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 42 കോടിയാണ് രാം സേതുവിന്റെ ഇതുവരെയുള്ള കളക്ഷന്‍. ആദ്യ ദിവസത്തെ കളക്ഷനില്‍ നിന്നും 25 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആദ്യ ദിനത്തില്‍ 15 കോടിയായിരുന്നു രാം സേതു നേടിയത്. വരുന്ന അവധി ദിനങ്ങളിലാണ് ഇനി നിര്‍മ്മാതാക്കളുടെ പ്രതീക്ഷ..

ഇന്നും നാളെയുമായി സിനിമയ്ക്ക്് കളക്ഷന്‍ തിരിച്ച് പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അക്ഷയ്കുമാറിന്റെ ഈ സിനിമയും ദയനീയമായി പരാജയപ്പെടും. രാം സേതുവും പരാജയപ്പെടുകയാണെങ്കില്‍ അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ നാലാമത്തെ പരാജയ ചിത്രമായിരിക്കും ഇത്. മികച്ച ഓപ്പണിംഗ് കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധന്‍ എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ആര്യര്‍ കുല്‍ശ്രേഷ്ത എന്ന ആര്‍ക്കിയോളജിസ്റ്റ് കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും അക്ഷയ് കുമാറിനൊപ്പം ഈ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.