പഞ്ചരത്‌നങ്ങളിൽ മൂന്നുപേർ വിവാഹിതരായി, ദമ്പതിമാർക്ക് പ്രശംസകളുടെ പ്രവാഹം

മലയാളികൾക്ക് ഏറെ പരിചിതമായവർ ആണ് രമാദേവിയുടെ പഞ്ചരത്നങ്ങൾ, ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന ഇവർ എല്ലാവരുടെയും സ്നേഹവും ലാളനയും സ്വന്തമാക്കി, ഒറ്റപ്രസവത്തിൽ രാമദേവിക്ക് കിട്ടിയതാണ് ഈ പഞ്ചരത്നങ്ങളെ. കുട്ടികൾ പാറക്കമുറ്റും മുൻപ് തന്നെ രാമദേവിയുടെ…

മലയാളികൾക്ക് ഏറെ പരിചിതമായവർ ആണ് രമാദേവിയുടെ പഞ്ചരത്നങ്ങൾ, ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന ഇവർ എല്ലാവരുടെയും സ്നേഹവും ലാളനയും സ്വന്തമാക്കി, ഒറ്റപ്രസവത്തിൽ രാമദേവിക്ക് കിട്ടിയതാണ് ഈ പഞ്ചരത്നങ്ങളെ. കുട്ടികൾ പാറക്കമുറ്റും മുൻപ് തന്നെ രാമദേവിയുടെ ഭർത്താവ് അവരെ വിട്ടുപോയി, എന്നിട്ടും തളരാതെ തന്റെ മക്കളെ നെഞ്ചോട് ചേർത്ത് ഓമനിച്ചു വളർത്തി രമാദേവി, ഇന്ന് പഞ്ചരത്നങ്ങളിൽ മൂന്നുപേരുടെ വിവാഹം ആയിരുന്നു, ഇവർക്ക് ആശംസകൾ നേർന്ന് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.
പഞ്ചരത്നങ്ങളുടെ കഥ ഇങ്ങനെ
രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം … ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾ. ഒരാണും നാലു പെണ്ണും. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ. പറക്കമുറ്റും മുന്നേ പിതാവ് ആത്മഹത്യ ചെയ്തു. എന്നാൽ തളർന്നു പോകാതെ അഞ്ചു പേരെയും തൻ്റെ ചിറകിനുള്ളിൽ പൊതിഞ്ഞ് വിധിയെ പൊരുതി തോൽപ്പിച്ച് ഇന്ന് അവരിൽ മുന്നു പേരെ അഭിമാനത്തോടെ വിവാഹം കഴിപ്പിച്ചയച്ചു.. ഒരാളുടെ വിവാഹം വരൻ വിദേശത്തായതിനാൽ പിന്നീട് നടത്തും. ഈ അഞ്ചു മക്കളെയും വിധിയുടെ ക്രൂരതയിൽ തളർന്ന് വീഴാതെ ഇത്രയും വരെ എത്തിച്ച രമാദേവി എന്ന അമ്മയാണ് ഇന്നത്തെ അഭിമാന താരം …

കടന്നുവന്ന വഴികളെക്കുറിച്ച് ഉത്തരയുടെ വാക്കുകൾ ഇങ്ങനെ, അമ്മയാണ് ഞങ്ങൾക്കെല്ലാം അമ്മയുടെ ശക്തികൊണ്ടാണ് ഇവിടം വരെ എത്തിയത്. ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് അമ്മ ഞങ്ങളെ വളർത്തിയത്, അതൊന്നും ഒരിക്കലും മറക്കാനാവില്ല. ഞങ്ങൾ കുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ ചില രാത്രികളിൽ അമ്മയ്ക്ക് വയ്യാതാവും ആയിരുന്നു ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യം ആണ് മുന്നോട്ടു നയിച്ചത്. ഞങ്ങളെ വളർത്താൻ അമ്മ കഷ്ടപ്പാടുകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.  ഞങ്ങൾ എല്ലാവർക്കും ഏകദേശം ഒരേ സമയത്താണ് ആലോചന വരുന്നത്,

ഒരേ ദിവസം തന്നെ വിവാഹിതരാകാൻ ആണ് ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് എല്ലാവർക്കും സമ്മതമായി. ഞങ്ങളുടെ ഭാവി വരന്മാരുടെ വീട്ടുകാരും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിർത്തണം എന്ന് തന്നെയാണ് പറയുന്നത്. അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജൻ ആണ്, അവനാണ് ഞങ്ങളുടെ ബലം. അവനു വിദേശത്ത് ജോലി ശരിയായിട്ടുണ്ട്. ഞങ്ങളുടെ വിവാഹ ശേഷം അവനും അവിടേക്കു പോകും. മക്കളുടെ വിവാഹത്തെക്കുറിച്ച്:- ജീവിതത്തോട് പൊരുതി ആണ് ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ കഥയെല്ലാം എല്ലാവർക്കും അറിയുന്നതാണ്. ഒരുപാടുപേർ താങ്ങും തണലുമായി നിന്നിട്ടുണ്ട് അതൊന്നും മറക്കാനാകില്ല..