പഴയിടത്തിന് പൂര്‍ണ പിന്തുണ! ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരി-സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

സ്‌കൂള്‍ കലോത്സവത്തിലെ ഊട്ടുപുരയിലെ വെജ്- നോണ്‍ വെജ് സംവാദത്തെ തുടര്‍ന്ന് പതിനാറ് വര്‍ഷത്തെ കലോത്സവ സേവനം മതിയാക്കുന്നതായി ഇന്ന് പഴയിടം മോഹനന്‍ നമ്പൂതിരി അറിയിച്ചിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നത്. ഇപ്പോഴിതാ പഴയിടത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍.

പഴയിടം പടിയിറങ്ങുമ്പോള്‍ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണമെന്നാണ് സംവിധായകന്‍ പറയുന്നത്. പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്‌കാരമാണെന്നും, ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്നത് സംസ്‌കാരത്തെ തകര്‍ക്കുന്നതിലൂടെയാണെന്നും രാമസിംഹന്‍ പറഞ്ഞു.

പഴയിടം പടിയിറങ്ങുമ്പോള്‍ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണം.. ഒപ്പം വിഘടന വാദികളുടെ ബ്രാഹ്‌മണ വിരോധത്തിന്റെ വിജയക്കൊടി പാറിപ്പറക്കുന്നത് കണ്ട് ആഹ്ലാദിക്കാം…പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്‌കാരമാണ്. ആരെയും നോവിക്കാത്ത വിശ്വാസം കൊണ്ട് ആരെയും വധിക്കാത്ത സംസ്‌കാരമാണ്.

പൂണൂല്‍ ജ്ഞാനത്തിന്റെ ലക്ഷണമാണ്, വിദ്യാരംഭം തൊട്ട് കൂടെചേരുന്ന അടയാളം, അത് രാമസിംഹനും രാമസിംഹന്റെ മക്കള്‍ക്കും ഇന്ന് ധരിക്കാന്‍ അവകാശമുണ്ട് ജ്ഞാന ഗംഗയിലേക്ക് ഊളിയിടാന്‍ തീരുമാനിച്ചാല്‍.. കേവലം ജന്മസിദ്ധി മാത്രമല്ല അതെന്ന് ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

പൂണൂലിട്ട ഈഴവരും എന്റെ സൗഹൃദത്തിലുണ്ട്, അവര്‍ ഗുരുവില്‍ നിന്നും താന്ത്രിക വിദ്യ പഠിച്ചവരാണ്. അപ്പോള്‍ പൂണൂലിനോടുള്ള വിരോധം കേവലം വംശീയമല്ല, സാംസ്‌കാരിക വിരുദ്ധത തന്നെയാണ്, സനാതന ധര്‍മ്മത്തോടുള്ള വൈരാഗ്യബുദ്ധിതന്നെയെന്ന് ഉറപ്പിച്ചു പറയണമെന്നും രാമസിംഹന്‍ പറയുന്നു.

പതിനായിരക്കണക്കില്‍ വര്‍ഷങ്ങളായി വേദശബ്ദം നില നിന്ന് പോരുന്നതിലുള്ള അടങ്ങാത്ത പക.. തല്ലിക്കെടുത്തിയിട്ടും കെടാതെ കത്തുന്ന വേദ പ്രകാശത്തോടുള്ള അടങ്ങാത്ത പക…ധര്‍മ്മം അന്നത്തിനു ജാതി കല്പിച്ചിട്ടില്ല പക്ഷേ രാജസം, സാത്വികം, താമസം എന്ന ഗുണം നല്‍കിയിട്ടുണ്ട്, അത് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു… വ്യക്തി സ്വഭാവവും ഭക്ഷണവും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്.

ജാതി മതത്തിലുപരി സസ്യബുക്കുകളും മാംസബുക്കുകളുമുണ്ട്.. എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന ഒന്നാണ് സസ്യാഹാരം ഉഷ്ണം കുറയ്ക്കുമെന്ന്.. മൂന്നോ നാലോ ദിവസം സസ്യാഹാരം കഴിച്ചതിന്റെ പേരില്‍ ആരും മരണപ്പെട്ടിട്ടുമില്ല.. അവിടെയാണ് പൂണൂലിട്ടവന്റെ ഭക്ഷണം എന്ന രീതിയില്‍ വ്യാഖ്യാനവും അന്നം പ്രസാദമാവുന്നതും..

തികച്ചും പക, ഹിന്ദു സംസ്‌കാരത്തോടുള്ള പക… കമ്യുണിസ്റ്റുകളാണ് നേതൃത്വം കൊടുക്കുന്നതെങ്കിലും പിന്നണിയില്‍ ഇസ്ലാമിക് അജണ്ട തന്നെയാണ്, തികഞ്ഞ ഹലാല്‍ വത്കരണം… ആദ്യം അവര്‍ നിങ്ങളെ അവരുടെ ഭക്ഷണ രീതിയിലേക്ക് ആനയിക്കും, പിന്നെ വസ്ത്ര രീതിയിലേക്ക്, അതുകഴിഞ്ഞു വിശ്വാസപ്രമാണങ്ങളിലേക്ക്.. ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്നത് സംസ്‌കാരത്തെ തകര്‍ക്കുന്നതിലൂടെയാണെന്നും അദ്ദേഹം പറയുന്നു.

പഴയിടം പടിയിറങ്ങുമ്പോള്‍ പടിയിറങ്ങുന്നത് സംസ്‌കാരമാണ്.. പക്ഷേ തോറ്റു കൊടുക്കാന്‍ എനിക്കാവുന്നില്ല.. ആകയാല്‍ അല്പസ്വല്പം മാംസഭുക്കായ ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരിയായി മാറുന്നു.. സമരം തുടങ്ങേണ്ടത് എന്നില്‍ നിന്നാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെ സമരം എന്നില്‍ നിന്ന് തന്നെ തുടങ്ങുന്നു. എനിക്കെന്റെ പൈതൃകം സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്… പൂണൂലിട്ടതിന്റെ പേരില്‍ ഒരു ഭാരതീയനും അപമാനിക്കപ്പെടരുതെന്നും പറഞ്ഞാണ് രാമസിംഹന്‍ പിന്തുണ അര്‍പ്പിക്കുന്നത്.

Anu

Recent Posts

ദൈവം മനുഷ്യരൂപേണ! അതായിരുന്നു അൽഫോൺസ് പുത്രൻ; അനുപമ പരമേശ്വരൻ

ദൈവം മനുഷ്യന്റെ രൂപത്തില്‍ വന്നതു പോലെയാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്  നടി അനുപമ പരമേശ്വൻ പറയുന്നു, ഒരു…

48 mins ago

മഹാരാഷ്ട്രയിൽ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് യുവഡോക്ടര്‍ക്ക് ലഭിച്ചത് മനുഷ്യ വിരല്‍

മഹാരാഷ്ട്രയിൽ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് യുവഡോക്ടര്‍ക്ക് ലഭിച്ചത് മനുഷ്യ വിരല്‍. മുംബൈയിലെ മലാഡിലാണ് സംഭവം നടന്നത്.…

2 hours ago

പിരിയേണ്ടി വന്നല്ലോ എന്നോര്‍ത്ത് മനസിന് ഒരുപാട് വിഷമം തോന്നിയിരുന്നു, ജിന്റോയുടെ മാതാപിതാക്കൾ

ശക്തമായ ജനപിന്തുണയാണ് ജിന്റോയെ നാളിതുവരെ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് താരത്തിന്റെ അച്ഛനും അമ്മയും സംസാരിക്കുകയാണ്.…

2 hours ago

യൂട്യൂബില്‍ നിന്ന് ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കണം, ആവശ്യവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

യൂട്യൂബ് മോഡറേഷൻ ടീമിന് ട്രാൻസ്‌പോർട്ട് കമ്മീഷന്റെ കത്ത്. വ്‌ലോഗര്‍മാരുടെയും യൂട്യൂബര്‍മാരുടെയും ട്രാഫിക് നിയമലംഘന വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായിട്ടാണ്…

2 hours ago

ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ പോക്‌സോ കേസില്‍ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്

കർണാടക മുൻ മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പോക്‌സോ…

3 hours ago

കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവർ ഇന്ന് ജന്മനാട്ടിൽ എത്തും

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് ജന്മനാട്ടിൽ എത്തും.  വ്യോമസേനയുടെ പ്രത്യേക വിമാനം ഹെർക്കുലീസ് കൊച്ചിയിഎത്തി…

3 hours ago