‘പുഴ മുതല്‍ പുഴ വരെ’ മാളികപ്പുറം പോലത്തെ ചിത്രം തന്നെ! രാമസിംഹന്‍

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ രാമസിംഹന്‍ ഒരുക്കുന്ന ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍…

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ രാമസിംഹന്‍ ഒരുക്കുന്ന ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ്. ചിത്രം നിര്‍മ്മിക്കുന്നതിന് പൊതുജനസഹായവും രാമസിംഹന്‍ തേടിയിരുന്നു. റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളിലാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള സംവിധായകന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
1921 പുഴ മുതല്‍ പുഴ വരെ സെന്‍സര്‍ ബോര്‍ഡിന്റെ കോള്‍ഡ് സ്റ്റോറേജില്‍ ഇരിപ്പുണ്ട്. നേതാക്കള്‍ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവര്‍ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും അതും എന്നാണ്
രാമസിംഹന്‍ കുറിച്ചത്.

പുഴ മുതല്‍ പുഴ വരെ പുന:പരിശോധനയ്ക്കായി വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി തള്ളിയിരുന്നു. മലബാര്‍ കലാപം പശ്ചാത്തലമാക്കിവാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് ചിത്രം പറയുന്നത്.

നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളാവുന്നത്. മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം.