വിവാഹമോചനം കഴിഞ്ഞു, മക്കൾക്ക് വേണ്ടി രംഭ രംഗത്ത്, സത്യാവസ്ഥ! - മലയാളം ന്യൂസ് പോർട്ടൽ
News

വിവാഹമോചനം കഴിഞ്ഞു, മക്കൾക്ക് വേണ്ടി രംഭ രംഗത്ത്, സത്യാവസ്ഥ!

മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് രംഭ. മിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗ്ലാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ലായിരുന്നു രംഭയുടെ വിവാഹം. കാനഡയില്‍ സെറ്റിലായ രംഭയും ഭര്‍ത്താവും മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരും രംഭയുടേത് തന്നെയാണ്. വിവാഹമോചനത്തിന്റെ പേരിൽ ആണ് പലപ്പോഴും രംഭ ഗോസിപ്പുകൾക്ക് ഇരയാകുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു രംഭ തന്റെ പതിനൊന്നാം വിവാഹ വാർഷികം ഭർത്താവിനൊപ്പം ആഘോഷിച്ചത്. ക്യാനഡയിലെ വീട്ടിൽ ആയിരുന്നു ഇരുവരും തങ്ങളുടെ വെഡിങ് ആനിവേഴ്സറി ആഘോഷിച്ചത്. rambha

ഈ ആഘോഷത്തിന് തൊട്ട് പിന്നാലെയാണ് വീണ്ടും രംഭ വിവാഹ മോചിതയായി എന്ന തരത്തിലെ വാർത്തകൾ പ്രചരിക്കുന്നത്. കഴിഞ്ഞ തവണ ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്ന സമയത്ത് ആയിരുന്നു രംഭ തന്റെ മൂന്നാമത്തെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്ത രംഭയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞുവെന്നും കുട്ടികളെ വിട്ട് കിട്ടാൻ വേണ്ടി താരം കോടതിയെ സമീപിച്ചു വെന്നുമാണ്. എന്നാൽ ഈ പ്രചരിക്കുന്നത് ഒക്കെയും വ്യാജ വാർത്തകൾ ആണെന്ന് ചൂണ്ടി കാട്ടി രംഭയും രംഗത്ത് വന്നിരുന്നു. rambha1

സോഷ്യൽ മീഡിയ ഞങ്ങളെ തമ്മിൽ ഒരുപാട് തവണ വിവാഹ മോചിതർ ആക്കി, ഇനി എത്ര തവണ ഇത്തരത്തിൽ വിവാഹ മോചനം ഞങ്ങൾക്ക് വാങ്ങി തരും എന്ന് അറിയത്തില്ല എന്നുമാണ് രംഭ ഈ വാർത്തകളോട് പ്രതികരിച്ചത്.

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!