സവര്‍ക്കറുടെ ജീവിതം പറഞ്ഞ് ‘ദി ഇന്ത്യ ഹൗസ്’!! ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍

സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍. സവര്‍ക്കറുടെ 140ാം ജന്മവാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ദി ഇന്ത്യ ഹൗസ് എന്നാണ് ചിത്രത്തിന്റെ പേര്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാകും…

സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍. സവര്‍ക്കറുടെ 140ാം ജന്മവാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ദി ഇന്ത്യ ഹൗസ് എന്നാണ് ചിത്രത്തിന്റെ പേര്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാകും ദി ഇന്ത്യ ഹൗസ് ഒരുങ്ങുന്നതെന്നും രാം ചരണ്‍ വ്യക്തമാക്കി.

മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കര്‍ ഗരുവിന്റെ 140-ാം ജന്മവാര്‍ഷിക വേളയില്‍ ഞങ്ങളുടെ പാന്‍ ഇന്ത്യ ഫിലിം – ദി ഇന്ത്യ ഹൗസ് ഞങ്ങള്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു’ എന്നാണ് രാം ചരണ്‍ ട്വീറ്റ് ചെയ്തത്.

സവര്‍ക്കറുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന ചോദ്യവും ആരാധകര്‍ ചോദിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 1905 കാലത്ത് ലണ്ടനിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

പ്രേക്ഷകരെ ആ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സംവിധാനം ചെയ്യുന്നത് രാം വംശി കൃഷ്ണയാണ്. തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.