പ്രേക്ഷകരുടെ വാക്കുകളാണ് ഈ സിനിമയുടെ വിജയം..!! – രമേശ് പിഷാരടി

മലയാള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ താരമാണ് രമേശ് പിഷാരടി. ഇപ്പോഴിതാ അനൂപ് മേനോന്റെ പുതിയ സിനിമയായ ’21 ഗ്രാംസ്’ എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ച്…

മലയാള സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരനായ താരമാണ് രമേശ് പിഷാരടി. ഇപ്പോഴിതാ അനൂപ് മേനോന്റെ പുതിയ സിനിമയായ ’21 ഗ്രാംസ്’ എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയെ കുറിച്ച് വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ലഭിക്കുന്നുണ്ടെന്ന് പിഷാരടി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല.

സിനിമ കണ്ടു, കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം. ബിബിന്‍, റെനീഷ്, അഭിനന്ദങ്ങള്‍, ഒപ്പം അനൂപേട്ടനും’ എന്നാണ് രമേശ് പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് മാര്‍ച്ച് 18ന് ആണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരു ത്രില്ലര്‍ ചിത്രമാണ് ഇത് എന്നാണ് സിനിമ കണ്ടവരെല്ലാം പറയുന്നത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

Ramesh Pisharody

അനൂപ് മേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ് ആണ് നായികയായെത്തുന്നത്. അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക് പോകുന്ന സിനിമയാണ് ഇതെന്നാണ് സിനിമ കണ്ട പ്രേക്ഷകരെല്ലാം പറയുന്നത്.