എന്നെ തെറ്റിദ്ധരിപ്പിച്ചാണ് പിഷാരടി അന്ന് ആ ട്രൂപ്പിൽ കയറിപ്പറ്റിയത്

നിരവധി ആരാധകർ ഉള്ള നടൻ ആണ് സലിം കുമാർ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇരുന്നൂറിൽ അധികം ചിത്രത്തിൽ ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ചെയ്തവയിൽ കൂടുതലും ഹാസ്യ കഥാപാത്രങ്ങൾ…

നിരവധി ആരാധകർ ഉള്ള നടൻ ആണ് സലിം കുമാർ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇരുന്നൂറിൽ അധികം ചിത്രത്തിൽ ആണ് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. ചെയ്തവയിൽ കൂടുതലും ഹാസ്യ കഥാപാത്രങ്ങൾ ആയിരുന്നു. ഹാസ്യ കഥാപാത്രങ്ങൾ അനായാസമായി ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള സലിം കുമാർ എന്നാൽ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ കൂടിയാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. തനിക്ക് ഹാസ്യം മാത്രമല്ല വഴങ്ങുന്നത് എന്ന് താരം തെളിയിക്കുകയായിരുന്നു. അതിന് ശേഷം നിരവധി നല്ല അവസരങ്ങൾ ആണ് താരത്തിനെ തേടി വന്നത്. അവയെല്ലാം വളരെ മനോഹരമാക്കി ചെയ്യാനും താരത്തിന് കഴിഞ്ഞു.

salim kumar

താരം നൽകുന്ന അഭിമുഖങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ രമേശ് പിഷാരടിയെ കുറിച്ച് സലിം കുമാർ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ വന്നു കഴിഞ്ഞപ്പോൾ സ്വന്തമായി ഒരു മിമിക്രി ട്രൂപ്പ് തുടങ്ങണം എന്ന ഒരു ആഗ്രഹം എനിക്ക് ആ കാലത്ത് ഉണ്ടായിരുന്നു. അങ്ങനെ മിമിക്രി ട്രൂപ്പ് തുടങ്ങാൻ വേണ്ടി ഞാൻ തീരുമാനിച്ചു. അതിനായി കുറച്ച് കലാകാരന്മാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു ഓഡിഷൻ വെച്ച്. ഞാനും എന്റെ ഒരു സുഹൃത്തും കൂടിയാണ് ഓഡിഷൻ നടത്തിയത്.

അവിടേക്ക് അന്ന് വെളുത്ത് മെലിഞ്ഞ ഒരു പയ്യൻ കയറി വന്നു. ആ പയ്യൻ അന്ന് ക വെച്ച് ഉള്ള ഒരു ഐറ്റം കാണിച്ചു. അതിനു ശേഷം ചില നടന്മാരെയും അനുകരിച്ചു. വലിയ ഗുണം ഒന്നുമുണ്ടായിരുന്നില്ല. നിറം സിനിമ ഹിറ്റ് ആയിരിക്കുന്ന സമയം ആയിരുന്നു അത്. അതിലെ ബോബൻ ആലുമ്മൂടിനെ അവതരിപ്പിക്കാം എന്ന് പറഞ്ഞു ഒരു ശബ്‌ദം ചെയ്തു. ഞാൻ അന്ന് ആ സിനിമ കണ്ടിട്ടില്ല. അത് കൊണ്ട് എനിക്ക് ആ ശബ്‌ദവും അറിയില്ല. എങ്ങനെ ഉണ്ടെന്നു ഞാൻ എന്റെ സുഹൃത്തിനോട് ചോദിച്ചപ്പോൾ ഉഗ്രൻ എന്ന് സുഹൃത്ത് പറഞ്ഞു. അങ്ങനെ ആ പയ്യനെ ട്രൂപ്പിലേക്ക് ഞാൻ സെലെക്റ്റ് ചെയ്തു. എന്നാൽ വർഷങ്ങൾക്ക് ശേഷമാണു ഞാൻ അറിയുന്നത് നിറത്തിൽ ബോബൻ ആലുമൂടിന്റെ ശബ്‌ദം അല്ല പിഷാരടി കാണിച്ചത് എന്നും അദ്ദേഹത്തിന് ഡബ്ബ് ചെയ്യുകയായിരുന്നു എന്നും. പിഷാരടിയുടെ ചതി മനസ്സിലാക്കാൻ ഞാൻ വൈകി എന്നുമാണ് ചിരിച്ച് കൊണ്ട് സലിം കുമാർ പറഞ്ഞത്.