റാംജി റാവു സ്പീക്കിംഗില്‍ നിന്ന് ജയറാം പിന്മാറാന്‍ കാരണം

സിദ്ദിഖും ലാലും ചേര്‍ന്നൊരുക്കി റാജിം റാവ് സ്പീക്കിംഗ് സൂപ്പര്‍ഹിറ്റായിരുന്നു. സിദ്ധീഖും ലാലും അരങ്ങേറിയ സിനിമയുടെ നിര്‍മ്മാണം ഫാസിലും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ഔസേപ്പച്ചന്‍ വാളക്കുഴിയും ചേര്‍ന്നായിരുന്നു. സായ്കുമാറും രേഖയും അരങ്ങേറിയ സിനിമയില്‍ മുകേഷും ഇന്നസെന്റും വിജയരാഘവനുമായിരുന്നു മറ്റ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ സായികുമാറിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ജയറാമായിരുന്നുവെന്നാണ് സിദ്ദിഖ് ഇപ്പോള്‍ തുറന്ന് പറയുന്നത്.

സിദ്ദിഖിന്റെ വാക്കുകള്‍,

റാംജി റാവ് സ്പീക്കിംഗില്‍ സായ് കുമാറിന് പകരം ജയറാം ആയിരുന്നുവെങ്കിലും സിനിമ ഇങ്ങനെ തന്നെയായിരിക്കും. പക്ഷെ സായ് കുമാര്‍ എന്നൊരു നടന്‍ മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന മഹാനായ നടന്റെ പിന്‍തലമുറക്കാരന്‍ മലയാള സിനിമയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാകും ദൈവം ജയറാമിനെ കൊണ്ട് നോ പറയിച്ചത്.
എനിക്ക് തോന്നുന്നത് ജയറാമിനോട് ഞങ്ങളോടുള്ള വിശ്വാസക്കുറവാകാം. കാരണം ജയറാം അപ്പോള്‍ കരിയര്‍ തുടങ്ങിയതേയുള്ളൂ. അപരനൊക്കെ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അനുഭവ സമ്പത്ത് ഉള്ളവര്‍ക്കൊപ്പം സിനിമ ചെയ്യുന്നതാകും സേഫ് എന്ന് തോന്നിയിട്ടുണ്ടാകും.നമ്മള്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

Previous articleഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ PHD പൂര്‍ത്തിയാക്കേണ്ടവള്‍.10 വര്‍ഷമായി സ്വന്തം കുടുംബ ഹോട്ടലിലെ സപ്ലെയര്‍.
Next articleപ്രണയവും, വിരഹവും ഇഴ ചേര്‍ന്ന് കൊതിപ്പിക്കുന്ന ടീസറുമായി ഹൃദയം