നയൻതാര ഒരു ചീത്ത സ്ത്രീ ആണ്, വിമർശനവുമായി പ്രഭുദേവയുടെ ഭാര്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

നയൻതാര ഒരു ചീത്ത സ്ത്രീ ആണ്, വിമർശനവുമായി പ്രഭുദേവയുടെ ഭാര്യ!

ramlath about nayanthara

സിനിമ ലോകത്തിനു അകത്തും പുറത്തും വലിയ കോളിളക്കം തന്നെ സൃഷ്ട്ടിച്ച പ്രണയം ആയിരുന്നു നയൻതാരയുടെയും പ്രഭുദേവയുടെയും. നയൻതാരയുമായി പ്രണയത്തിൽ ആയപ്പോൾ പ്രഭുദേവ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും കൂടി ആയിരുന്നു എന്നതാണ് അതിന്റെ കാരണം. ആദ്യമൊക്കെ ഇരുവരും തമ്മിലുള്ള പ്രണയം വെറും ഗോസിപ്പുകൾ ആണെന്നാണ്‌ സിനിമ ലോകവും വിശ്വസിച്ചിരുന്നത്. എന്നാൽ വെറും ഗോസിപ്പുകൾ മാത്രമല്ല, സത്യം ആണെന്ന് പൊതുവേദികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ മനസിലാകുകയായിരുന്നു. അതിനു ശേഷം ഇരുവരും താമസം ഒന്നിച്ചാകുകയും നയൻതാരയെ സ്വന്തമാക്കാൻ വേണ്ടി പ്രഭുദേവ ഭാര്യയുമായുള്ള ബന്ധം വേണ്ടാന്നു വെയ്ക്കുകയും ചെയ്തിരുന്നു. വിവാഹത്തിന്റെ വക്കിൽ വരെ എത്തിയ ആ ബന്ധം എന്നാൽ എന്തോ കാരണത്താൽ ഇരുവരും വേണ്ടാന്ന് വെയ്ക്കുകയായിരുന്നു. അതിന്റെ കാരണം ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

എന്നാൽ അടുത്ത സമയത് പ്രഭുദേവയുടെ മുൻഭാര്യ ഒരു അഭിമുഖത്തിൽ നയൻതാരയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഒരിക്കലും എന്റെ ഭർത്താവ് മനസ്സോടെ ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാണ്, നയൻതാര കാണിച്ച ഏതോ ബ്ളാക്ക് മാജിക്കിൽ കൂടിയാണ് അദ്ദേഹം ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നും ചീത്ത സ്ത്രീകളുടെ സ്വഭാവം ആണ് നയന്താരയുടേത് എന്നും മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ നിയമപരമായി അല്ലാതെ നയൻതാര തട്ടിയെടുക്കുകയായിരുന്നു എന്നും പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് ലത പറഞ്ഞത്. അദ്ദേഹത്തിന് എന്നോടും കുടുംബത്തിനോടും വളരെ സ്നേഹം ആയിരുന്നു. ഞങ്ങൾക്ക് വേണ്ടി ഒരു പുതിയ വീട് തന്നെ അദ്ദേഹം വാങ്ങിച്ചിരുന്ന്. എന്നാൽ എപ്പോഴോ അതെല്ലാം തകിടം മറിയുകയായിരുന്നു എന്നും റംലത്ത് പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!