‘വിവാദം ആയ ഡ്രസ്സ് സീന്‍ ഒക്കെ തീയേറ്ററില്‍ വന്‍ ഓളം ആയിരുന്നു’

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വിവാദം ആയ ഡ്രെസ്സ് സീന്‍ ഒക്കെ തീയേറ്ററില്‍ വന്‍ ഓളം…

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വിവാദം ആയ ഡ്രെസ്സ് സീന്‍ ഒക്കെ തീയേറ്ററില്‍ വന്‍ ഓളം ആയിരുന്നുവെന്ന് റംഷീദ് മൂവീ ഗ്രൂപ്പില്‍ പറയുന്നു.

നീണ്ട 4 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന ഷാരൂഖ് ഖാന്‍ സിനിമ, തുടര്‍ച്ചയായ ഫ്‌ലോപ്പുകള്‍ക്ക് ശേഷം വരുന്ന സിനിമ,എന്റെ അറിവില്‍ ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി നായികയുടെ ബിക്കിനി യുടെ കളറിന്റെ പേരില്‍ ബോയ്‌ക്കോട്ട് നടത്താന്‍ ഒരു കൂട്ടം ഇറങ്ങിയ സിനിമ.സ്‌പൈ യൂണിവേഴ്‌സിന് തുടക്കം കുറിക്കുന്ന സിനിമ ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വളരെ കാത്തിരുന്ന സിനിമ ആയിരുന്നു പഠാന്‍.
അത് കൊണ്ട് തന്നെ FDFS തന്നെ കയറി
പടത്തിലേക്ക് വന്നാല്‍ സ്ഥിരം സ്‌പൈ പടങ്ങളില്‍ കാണാറുള്ള ഒരു ടെംപ്ലേറ്റ് തന്നെയാണ് ഇതിലും.
ഷാരൂഖിന്റെ ഇന്‍ട്രോ യില്‍ ഒരു ഫൈറ്റ് സീന്‍ ഉണ്ട് ചുമ്മാ തീ പൊരി സാധനം.
അതേപോലെ പടത്തിന്റെ ഏറ്റവും വലിയ പൊസിറ്റീവുകളില്‍ ഒന്ന് ഷാരൂഖ് തന്നെയാണ് ഫൈറ്റ് സീന്‍ ആയാലും സ്വാഗ് ആയാലും ഒക്കെ ടോപ്പ് notch ലെവലില്‍ ആണ് മൂപ്പര്‍ ചെയ്ത് വെച്ചിട്ടുള്ളത്.
പൊതുവേ ഇങ്ങനെ ഉള്ള സിനിമകളില്‍ വില്ലന്‍ കോമഡി പീസ് ആവാറുണ്ട് ഇവിടെ അതില്ല നായകനൊത്ത അല്ലെങ്കില്‍ ചില സീനുകളില്‍ നായകനേക്കാള്‍ സ്‌കോര്‍ ചെയ്യുന്ന വില്ലന്‍ കഥാപാത്രം ആണ് ഇതിലെ മെയിന്‍ ഹൈ ലൈറ്റുകളില്‍ ഒന്ന്. മനസാക്ഷി ഇല്ലാത്ത,ക്രൂരനായ വില്ലന്‍ ആയി ജോണ് അബ്രഹാം പൂണ്ടു വിളയാടിയിട്ടുണ്ട്.
ദീപികയും കൊള്ളാം ആയിരുന്നു. വിവാദം ആയ ഡ്രെസ്സ് സീന്‍ ഒക്കെ തീയേറ്ററില്‍ വന്‍ ഓളം ആയിരുന്നു.
പിന്നെ യൂണിവേഴ്‌സ് ലേക്ക് പടത്തെ കയറ്റി വിടാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് അത് കിടു ആയിരുന്നു. Even പേര് മാത്രം പറഞ്ഞപ്പോള്‍ തന്നെ അന്യായ ആവേശം ആയിരുന്നു സകലര്‍ക്കും.
ഉള്ള ഫൈറ്റ് സീനുകള്‍ ഒക്കെ കിടു ആയിരുന്നു.
ഫൈറ്റ് സീനില്‍ ലോജിക്ക് തപ്പുന്നവര്‍ക്ക് ഒരു പക്ഷെ ഇതിപ്പെടില്ലായിരിക്കും.
പടത്തില്‍ VFX പല സ്ഥലത്തും മോശം ആയി തോന്നി.
അതേ പോലെ പല സ്ഥലത്തും മ്യൂസിക്/ബിജിഎം വലിയ impact തന്നില്ല.
മൊത്തത്തില്‍ പറഞ്ഞാല്‍ ഒരടിപൊളി തീയേറ്റര്‍ എക്‌സ്പീരിയന്‍സ് തരുന്ന ഒരു ബിഗ് കാന്‍വാസ് സ്‌പൈ-ആക്ഷന്‍ സിനിമ കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ടിക്കറ്റ് എടുക്കാം.
ബോയ്‌ക്കോട്ട് ആഹ്വാനം ചെയ്തവര്‍ക്ക് അണ്ണാക്കില്‍ കിട്ടാനുള്ള സകല വകുപ്പും കാണുന്നുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് കാഴചക്കാരാണ് പത്താന്‍ ട്രെയിലറിന് ലഭിച്ചത്. ദീപികയുടെ കാവി ബിക്കിനിയുടെ പേരിലാണ് ചിത്രം വിവാദത്തിലിടം പിടിച്ചത്. ബഹിഷ്‌കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരെ ഉയര്‍ന്നിരുന്നു. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്‌സ് ഒരുക്കുന്ന ചിത്രമാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്‌പൈ യൂണിവേഴ്‌സ് ഒരുക്കിയിട്ടുള്ള മറ്റ് സിനിമകള്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തിന് ശേഷം ഷാരുഖ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് അവസാനം തിയ്യേറ്ററിലെത്തിയ ഷാരൂഖ് ചിത്രം.