എത്ര കോടി തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ ഞാൻ ഒരുക്കമല്ല!

അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുകയാണ് രമ്യ നമ്പീശന്‍. സിനിമയ്ക്കപ്പുറത്ത് സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ തുറന്നുപറഞ്ഞ താരത്തിന് അതേത്തുടര്‍ന്ന് പല അവസരങ്ങളും നഷ്ടമായിരുന്നു. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് താരം അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു.…

അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ മികവ് തെളിയിച്ച് മുന്നേറുകയാണ് രമ്യ നമ്പീശന്‍. സിനിമയ്ക്കപ്പുറത്ത് സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ തുറന്നുപറഞ്ഞ താരത്തിന് അതേത്തുടര്‍ന്ന് പല അവസരങ്ങളും നഷ്ടമായിരുന്നു. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് താരം അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. പതിവ് പോലെ തന്നെ അന്യഭാഷയിലേക്ക് എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. തന്റെ നിലപാടുകൾ മടി കൂടാതെ ആരുടെ മുന്നിലും തുറന്ന് പറയാനുള്ള ധൈര്യം താരത്തിന് ഉണ്ട്. അത്തരത്തിൽ അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, remya-nambeeshan-new-pic

പരസ്യ ചിത്രങ്ങളിൽ നിന്ന് ക്ഷണം വരുമ്പോൾ ഞാൻ ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കുന്നത്, സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരസ്യമാണോ എന്ന്. പലരുടെയും പൊതുവെയുള്ള ഒരു ധാരണയാണ് സൗന്ദര്യം എന്നാൽ നിറം എന്നാണു അർഥം എന്ന്. നിറം കൂടുതൽ ഉണ്ടെങ്കിൽ സൗന്ദര്യം ഉണ്ടെന്നാണ് ഒട്ടുമിക്ക ആളുകളുടെയും വിചാരം. അത് കൊണ്ട് തന്നെ അത്തരം പരസ്യങ്ങളിൽ എത്ര കോടി രൂപ പ്രതിഫലം തരാമെന്നു പറഞ്ഞാലും ഞാൻ അഭിനയിക്കില്ല എന്നാണു രെമ്യ ഒരു അഭിമുഖത്തിൽ പറഞ്ഞത്. രമ്യയുടെ വാക്കുകൾ വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടുകയും ചെയ്തു. remya-nambeeshan-new-pic

നിലപാടുകള്‍ വ്യക്തമാക്കിയതുമായി ബന്ധപ്പെട്ട് തനിക്ക് അവസരങ്ങള്‍ നഷ്ടമായതായി താരം അടുത്തിടെ പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് തനിക്ക് അവസരങ്ങള്‍ ലഭിച്ചത്. ആരുമായി വ്യക്തിപരമായ വിദ്വേഷമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് എപ്പോഴും ചെയ്യും. ഈ സംഭവത്തിന് ശേഷം താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍ താന്‍ സംഘടനയിലില്ല. പുറമെ നിന്ന് വിലയിരുത്തുമ്പോള്‍ മാറ്റങ്ങളുള്ളതായാണ് തനിക്ക് തോന്നുന്നതെന്നും രമ്യ നേരത്തെ പറഞ്ഞിരുന്നു.