ദാരിദ്ര്യം പിടിച്ച നടിയെന്ന പരാമർശം തന്നെ വേദനിപ്പിച്ചിട്ടില്ല: രമ്യ സുരേഷ്

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ സജീവമായ നടിയാണ് രമ്യ സുരേഷ്. തന്‌റെ ഓരോ കഥാപാത്രവും വളരെ മനോഹരമാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. അടുത്തിടെ നടിയെ കുറിച്ച് ‘ദാരിദ്ര്യം പിടിച്ച നടി’ എന്നൊരു പരാമർശം വന്നിരുന്നു. പല സിനിമകളിലും രമ്യ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ദാരിദ്ര്യം നിറഞ്ഞതാണെന്നും ടൈപ്പ് കാസ്റ്റ് ആകുന്നുവെന്നും ഒരു സിനിമാ നിരൂപകൻ പറഞ്ഞത് വൻ വിവാദമായിരുന്നു.


ഈ പരാമർശം രമ്യയെ അവഹേളിക്കുന്നതാണ് എന്നാരോപിച്ച് സംവിധായകൻ അഖിൽ മാരാർ നിരൂപകനെ വിമർശിച്ചതും വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ‘ദാരിദ്ര്യം പിടിച്ച നടി’, എന്ന പരാമർശം വേദനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നടി രമ്യ സുരേഷ്. പുതിയ സിനിമയായ വെള്ളരിപ്പട്ടണത്തിന്റെ പ്രമോഷൻ ചടങ്ങിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് രമ്യയുടെ ഈ പ്രതികരണം

എനിക്കത് മോശമാണെന്ന് തോന്നുന്നില്ലെന്നും അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു എന്നാണ് രമ്യയുടെ അഭിപ്രായം. നിഴൽ എന്ന സിനിമ കണ്ടിട്ടാണ് എന്നെ വെള്ളരിപ്പട്ടണത്തിലേക്ക് വിളിക്കുന്നതെന്നും കുട്ടൻപിള്ളയുടെ ശിവരാത്രി, ഞാൻ പ്രകാശൻ, നിഴൽ എന്നീ മൂന്ന് സിനിമകളും കണ്ടിട്ടാണ് മറ്റുള്ളവർ തന്നെ അവരുടെ ചിത്രത്തിലേക്ക് സമീപിക്കുന്നത്. കൊറോണ സമയത്താണ് സിനിമകൾ കൂടുതലും ചെയ്തത്. തനിക്ക് ലഭിക്കുന്ന സിനിമകളെല്ലാം ചെയ്യുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂവെന്നും രമ്യ സുരേഷ് പറഞ്ഞു.

Previous article‘എല്ലാവരിലേക്കും ഒരു പോലെ എത്താഞ്ഞത് ജിതിന്റെ കോംബ്രമൈസിലില്ലാത്ത കണ്ടന്റ് തന്നെയാണ്’
Next articleഭാഗ്യം മമ്മൂക്ക  ചിരിച്ചു, ഞാൻ നൂറു കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കും, അസീസ്