രാജ പ്രൗഢിയിൽ തിളങ്ങി റാണയും മിഹീകയും; വിവാഹ ചിത്രങ്ങൾ പുറത്ത്

ബാഹുബലി വില്ലനായി തെന്നിന്ത്യൻ മുഴുവൻ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് റാണാ ദഗ്ഗുബാട്ടി, കഴിഞ്ഞ ദിവസം റാണയുടെ  വിവാഹം ആയിരുന്നു. മിഹീക ബജാജ് ആണ് റാണയുടെ വധു. മാസങ്ങള്‍ക്ക് മുന്‍പ് പ്രതിശ്രുത വധു മിഹീക…

ബാഹുബലി വില്ലനായി തെന്നിന്ത്യൻ മുഴുവൻ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് റാണാ ദഗ്ഗുബാട്ടി, കഴിഞ്ഞ ദിവസം റാണയുടെ  വിവാഹം ആയിരുന്നു. മിഹീക ബജാജ് ആണ് റാണയുടെ വധു. മാസങ്ങള്‍ക്ക് മുന്‍പ് പ്രതിശ്രുത വധു മിഹീക ബജാജിനെ പരിചയപ്പെടുത്തി രംഗത്ത് വന്ന റാണ നേരത്തെ അറിയിച്ചിരുന്നത് പോലെ ആഗസ്റ്റ് എട്ടിനാണ് വിവാഹിതനായത്. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇരുവരുടെയും മെഹന്ദി ചടങ്ങുകളും ഹൽദിയും ഒക്കെ വളരെ ആഘോഷമായിട്ടാണ് നടത്തിയത്. നടന്‍ രാം ചരണായിരുന്നു റാണയുടെയും മിഹീകയുടെയും വിവാഹചിത്രം ആദ്യം പുറത്ത് വിടുന്നത്. പിന്നാലെ നിരവധി ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നു. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു റാണ ദഗ്ഗുപതി-മിഹീക ബജാജ് വിവാഹം നടക്കുന്നത്.

പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു താരവിവാഹം നടന്നത്. ഹെവി വര്‍ക്കുള്ളതും എലഗന്റ് ലുക്കിലുള്ള ലെഹങ്കളായിരുന്നു ചടങ്ങുകള്‍ക്ക് മിഹീക ധരിച്ചത്. കൈയിലും കഴുത്തിലും നിറയെ ആക്‌സസറിസും അണിഞ്ഞിരുന്നു. ഓഫ് വൈറ്റ് നിറമുള്ള കുര്‍ത്തയും മറ്റുമായിരുന്നു റാണയുടെ വേഷം.കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മുപ്പതില്‍ താഴെ അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കള്‍ക്കുമൊപ്പം നടന്‍ വെങ്കിടേഷ്, സാമന്ത, നാഗചൈതന്യ, രാം ചരണ്‍, അല്ലു അര്‍ജുന്‍, തുടങ്ങിയ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അതിഥികളെയും കൊവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.