റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു !! - മലയാളം ന്യൂസ് പോർട്ടൽ
Film News

റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു !!

ലോക്ക് ഡൗണില്‍ ആരാധകര്‍ക്ക് ലഭിച്ച സന്തോഷ വാര്‍ത്തയായിരുന്നു നടന്‍ റാണ ദഗ്ഗുബട്ടി വിവാഹിതനാവുന്നു എന്നത്. കാമുകി തന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റാണയും മിഹീഖയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്നലെ കഴിഞ്ഞു. ഹെെദരാബാദില്‍ വച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. ലോക്ക് ഡൗണ്‍ നിമബന്ധനകള്‍ പാലിച്ച്‌ വളരെ സ്വകാര്യമായിട്ടാണ് ചടങ്ങുകൾ നടത്തിയത്.

അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. കഴിഞ്ഞ ദിവസം റാണയുടെ പിതാവ് സുരേഷും വിവാഹം സംബന്ധിച്ച്‌ പ്രതികരിച്ചിരുന്നു. ഡിസംബറിലായിരിക്കും വിവാഹം നടക്കുക എന്നും എന്നാല്‍, ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബത്തിന് സന്തോഷിക്കാന്‍ ഒരു കാര്യം ലഭിച്ചിരിക്കുകയാണ്.

അവര്‍ ഇരുവരും ഏറെ നാളായി പരസ്പരം അറിയാവുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാരനായ സുരേഷ് ബാലാജിയുടേയും ബണ്ടിയുടേയും മകളാണ് മിഹീഖ. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്നാണ് മിഹീഖയുടെ കമ്ബനിയുടെ പേര്. ചെല്‍സിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മിഹീഖ.

Join Our WhatsApp Group

Trending

To Top
Don`t copy text!