ലോക്ക് ഡൗണില്‍ ആരാധകര്‍ക്ക് ലഭിച്ച സന്തോഷ വാര്‍ത്തയായിരുന്നു നടന് റാണ ദഗ്ഗുബട്ടി വിവാഹിതനാവുന്നു എന്നത്. കാമുകി തന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റാണയും മിഹീഖയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹെെദരാബാദില്‍ വച്ചായിരിക്കും ചടങ്ങ് നടക്കുക. ലോക്ക് ഡൗണ്‍ നിമബന്ധനകള് പാലിച്ച് വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും നിശ്ചയം നടക്കുക. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ ഉണ്ടാവൂ. കഴിഞ്ഞ ദിവസം റാണയുടെ പിതാവ് സുരേഷും വിവാഹം സംബന്ധിച്ച് പ്രതികരിച്ചിരുന്നു. ഡിസംബറിലായിരിക്കും വിവാഹം നടക്കുക എന്നും എന്നാല്‍, ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഞങ്ങളുടെ കുടുംബത്തിന് സന്തോഷിക്കാന്‍ ഒരു കാര്യം ലഭിച്ചിരിക്കുകയാണ്. അവര്‍ ഇരുവരും ഏറെ നാളായി പരസ്പരം അറിയാവുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാരനായ സുരേഷ് ബാലാജിയുടേയും ബണ്ടിയുടേയും മകളാണ് മിഹീഖ. ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്നാണ് മിഹീഖയുടെ കമ്ബനിയുടെ പേര്. ചെല്‍സിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മിഹീഖ.
