രണ്‍ബീര്‍- ആലിയ വിവാഹം ഇങ്ങെത്തിയോ…!? ബോളിവുഡ് കാത്തിരുന്ന കല്യാണം..!!

ആരാധക ലക്ഷങ്ങള്‍ കാത്തിരുന്ന വിവാഹമാണ് രണ്‍ബീര്‍ – ആലിയ വിവാഹം. നാളുകളായി ഈ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട് എങ്കിലും ഔദ്യോഗികമായി ഒരു വിവരവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.…

ആരാധക ലക്ഷങ്ങള്‍ കാത്തിരുന്ന വിവാഹമാണ് രണ്‍ബീര്‍ – ആലിയ വിവാഹം. നാളുകളായി ഈ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട് എങ്കിലും ഔദ്യോഗികമായി ഒരു വിവരവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വിവാഹ ചര്‍ച്ചകള്‍ സജീവമായപ്പോഴും ഇരുവരും പുതിയ സിനിമകളുമായി തിരക്കിലായിരുന്നു. ഇപ്പോഴിതാ വിവാഹം അടുത്ത് തന്നെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. വിവാഹം ഈമാസം 13നും പതിനെട്ടിനും ഇടയില്‍ നടക്കുമെന്ന് രണ്‍ബീറും ആലിയയുമായുള്ള അടുത്ത വൃത്തങ്ങള്‍ അറിയി്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളും

പുരോഗമിക്കുകയാണത്രെ.ഇരുവര്‍ക്കും മുന്‍പും പല പ്രണയ ബന്ധങ്ങളും ഉണ്ടായിരുന്നു എങ്കിലും ഒന്നും പൂര്‍ണമായിരുന്നില്ല. ഇപ്പോള്‍ ഏറെ നാളത്തെ പ്രണയ ദിനങ്ങള്‍ക്ക് ഒടുവിലാണ് ആലിയയും രണ്‍ബീര്‍ കപൂറും വിവാഹതിരാകാന്‍ തീരുമാനിച്ചത്. ആദ്യം ഇരുവരും പ്രണയം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് ഇരുവരും ചേര്‍ന്ന് ഈ സന്തോഷം ആരാധകരെ അറിയിക്കുകയായിരുന്നു. അതേസമയം, രണ്ബീറിന്റെ മുംബൈയിലെ തറവാട്ടില്‍ വിവാഹ ചടങ്ങുകള്‍

നടത്താനാണ് ഇരു വീട്ടുകാരുടെയും തീരുമാനം എന്നാണ് അറിയുന്നത്. മാത്രമല്ല വിവാഹത്തിന് ഏകദേശം 450 ആളുകളാണ് പങ്കെടുക്കുക എന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും സഹപ്രവര്‍ത്തകരും ആയിരിക്കും വിവാഹത്തിന് ഉണ്ടാവുക എന്നാണ് കരുതുന്നത്. എന്തായാലും വിവാഹ ചടങ്ങുകള്‍ തകൃതിയായി പുരോഗമിക്കുകയാണത്രെ…