ആലിയ-രണ്‍ബീര്‍ വിവാഹം മാറ്റിവെച്ചു..!! കാരണം തിരഞ്ഞ് ആരാധകര്‍..!!

ബോളിവുഡ് സിനിമാ ലോകം കാത്തിരുന്ന കല്യാണമാണ് ആലിയ-രണ്‍ബീര്‍ വിവാഹം. എന്നാല്‍ ആരാധകരില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിക്കൊണ്ട് വിവാഹത്തെ കുറിച്ച് ഒരു നിരാശ വാര്‍ത്തയാണ് ആരാധകര്‍ക്കിടിയലേക്ക് എത്തുന്നത്. പ്രിയപ്പെട്ടവരുടെ വിവാഹ തീയതിക്ക് ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന…

ബോളിവുഡ് സിനിമാ ലോകം കാത്തിരുന്ന കല്യാണമാണ് ആലിയ-രണ്‍ബീര്‍ വിവാഹം. എന്നാല്‍ ആരാധകരില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിക്കൊണ്ട് വിവാഹത്തെ കുറിച്ച് ഒരു നിരാശ വാര്‍ത്തയാണ് ആരാധകര്‍ക്കിടിയലേക്ക് എത്തുന്നത്. പ്രിയപ്പെട്ടവരുടെ വിവാഹ തീയതിക്ക് ദിവസങ്ങള്‍ എണ്ണി കാത്തിരുന്ന ആരാധകര്‍ക്കിടയിലേക്ക് വിവാഹം മാറ്റിവെച്ചു എന്ന വിവരമാണ് എത്തുന്നത്.

വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് ഈ വിവരം പുറത്ത് വരുന്നത്. ആലിയയുടെ അടുത്ത ബന്ധുവായ റോബിന്‍ ഭട്ടാണ് ഏപ്രില്‍ 14ന് വിവാഹമുണ്ടാകുമെന്ന് അറിയിച്ചത്. അതേസമയം, മെഹന്തി ഫംഗ്ഷന്‍ 13ന് ഉണ്ടാകുമെന്ന് ആലിയയുടെ സഹോദരനും അറിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം മാറ്റിവെച്ചെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, വിവാഹ

cropped-Alia-Bhatt-3.jpg

വാര്‍ത്തകളും തീയതിയും മാധ്യമങ്ങളിലൂടെ ലീക്കായതാണ് ഇപ്പോള്‍ വിവാഹ തീയതി മാറ്റാന്‍ കാരരണം ആയത് എന്നും പറയപ്പെടുന്നു. ഒരുപാട് നാളായി ആരാധകരും ആഗ്രഹിച്ചിരുന്ന വിവാഹമായിരുന്നു രണ്ബീര്‍ ആലിയ വിവാഹം. ഇതിനു മുന്‍പ് കത്രീന കൈഫിന്റേയും വിക്കി കൗശലിന്റയും വിവാഹ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയത്.

ഇപ്പോള്‍ ആലിയ രണ്‍ബീര്‍ വിവാഹത്തിന് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്. ചെമ്പുരിലുള്ള കപൂര്‍ കുടുംബവീട്ടില്‍ വച്ചാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട് അലങ്കരിച്ചിരുന്നു. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിരുന്നു. എന്തായാലും ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ ഇരുവരും വിവാഹിതരാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ..