‘രണ്ടാം ഭാവം’ സിനിമയിലെ ഗാനത്തിന്റെ രഹസ്യം വെളിപ്പെടുത്തി ലെന 

മലയാള സിനിമയിൽ ഹിറ്റ് ആയില്ലെങ്കിലും പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ചിത്രം ‘രണ്ടാം ഭാവം’. ആ ചിത്രത്തിലൂടെ ആണ് നടി ലെനയെ പ്രേഷകർക്ക് കൂടുതൽ സുപരിചിതയായത്. ഇപ്പോൽ ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ഈ…

മലയാള സിനിമയിൽ ഹിറ്റ് ആയില്ലെങ്കിലും പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ ചിത്രം ‘രണ്ടാം ഭാവം’. ആ ചിത്രത്തിലൂടെ ആണ് നടി ലെനയെ പ്രേഷകർക്ക് കൂടുതൽ സുപരിചിതയായത്. ഇപ്പോൽ ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ഈ ചിത്രത്തിലെ ഒരു ഗാനം ആയിരുന്നു മറന്നിട്ടും എന്തിനോ എന്ന ഗാനം, ഇതിന്റെ ഒരു രഹസ്യം ആണ് താരം ഇപ്പോൾ വെളിപ്പെടുത്തിയത്.

തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരത്തിന്റെ ഈ വെളിപെടുത്തൽ ,ഈ ഗാനത്തിൽ ഞാൻ ഒരു ഞാവൽ പഴം കഴിച്ചിട്ട് സുരേഷേട്ടനെ നോക്കി നാവ് നീട്ടി കാണിക്കുന്നുണ്ട് അപ്പോൾ നാവിൽ ഒരു പർപ്പിൾ കളർ ഉണ്ട്, ഇതായിരുന്നു രംഗം, എന്നാൽ ഈ നിറം എങ്ങനെയാണ് തന്റെ നാവിൽ എത്തുന്നത് എന്നാണ് താരം പറയുന്നത്. ഞാൻ ഞാവല് പഴ൦ കഴിച്ചിട്ടും എന്റെ നാവിൽ പർപ്പിൾ കളർ വന്നില്ല.

കളർ വരഞ്ഞിട്ടു ലാൽ ജോസ് സാർ എന്റെ നാവിൽ കളർ വരുത്തുവാൻ വേണ്ടി നീല പെയിന്റ് അടിപ്പിച്ചു, അതാണ് നിങ്ങൾ ആ ചിത്രത്തിൽ കാണുന്നത്. എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഗാന രംഗം തന്നെയാണ് അത്. ചിത്രത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, പൂർണ്ണിമ ഇന്ദ്രജിത്,ലെന എന്നവരാണ് അഭിനയിച്ചത്.