ഭർത്താവിനോട് ആവശ്യപ്പെട്ടത് രണ്ടാമതൊരു കുഞ്ഞിനെ മാത്രം ; അതിന് ഞാനിപ്പോഴും റെഡി; റാണി മുഖർജി

1996 ൽ ആണ് റാണി മുഖർജി അഭിനയ ലോകത്തേക്ക് എത്തുന്നത്. ഒരു സിനിമ കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു റാണി മുഖർജി. റാണിയുടെ പിതാവ് സംവിധായകൻ ആയിരുന്നു. സഹോദരനും സംവിധായകൻ ആയിരുന്നു. അതുപോലെ അമ്മ…

1996 ൽ ആണ് റാണി മുഖർജി അഭിനയ ലോകത്തേക്ക് എത്തുന്നത്. ഒരു സിനിമ കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു റാണി മുഖർജി. റാണിയുടെ പിതാവ് സംവിധായകൻ ആയിരുന്നു. സഹോദരനും സംവിധായകൻ ആയിരുന്നു. അതുപോലെ അമ്മ പിന്നണിഗായികയും.

രാജ കി ആയേഗി ബാറാത്ത് എന്ന സിനിമയിൽ കൂടിയായിരുന്നു എത്തിയത്. എന്നാൽ 1998 ൽ പുറത്തിറങ്ങിയ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാഹെ എന്ന ചിത്രത്തിൽ കൂടി താൻ ബോളിവുഡ് നായികാ തന്നെ ആണ് എന്ന് റാണി തെളിയിക്കുന്നത്.

പിന്നീട് ബോളിവുഡ് സൂപ്പർ നായികയായി വളരുകയായിരുന്നു റാണി. എന്നാൽ ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ നിന്നും മാറിനിന്ന റാണി വീണ്ടും ശക്തമായി തിരിച്ചെത്തി.

സോഷ്യൽ മീഡിയയിൽ നിന്നും അതുപോലെ മാധ്യമങ്ങളിൽ നിന്നും എല്ലാം തികഞ്ഞ അകലം പാലിക്കുന്ന ആ കൂടിയാണ് റാണിയും ഭർത്താവും. ഒരുകാലത്തിൽ റാണി മുഖർജിയും അതുപോലെ നിർമാതാവ് ആദിത്യ ചോപ്രയും പ്രണയത്തിൽ ആണ് വാർത്തകൾ എത്തി. എന്നാൽ ഇരുവരും അത് ഒരുമിച്ച് നിഷേധിക്കുകയായിരുന്നു.എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും 2014 ൽ വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹ ശേഷം സോഷ്യൽ മീഡിയ മാധ്യമങ്ങൾ എന്നിവയിൽ ഒന്നും ഇരുവരെയും ആരും കണ്ടില്ല. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രണ്ടാമത്തെ കുട്ടിക്ക് വേണ്ടി എന്തുകൊണ്ട് ശ്രമിച്ചില്ലേ എന്നുള്ള ചോദ്യത്തിന് റാണി മുഖർജി നൽകിയ അഭിമുഖത്തിൽ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു..

ആദിത്യയോട് വർക്കിനെ കുറിച്ചോ എനിക്കൊരു വേഷം അഭിനയിക്കാൻ തരണമെന്നോ ഞാൻ പറഞ്ഞിട്ടില്ല. രണ്ടാമതൊരു കുഞ്ഞിനെ കൂടി എപ്പോൾ തരും എന്ന് മാത്രമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ സാധിക്കുകയുള്ളു. ആ ബസ് എനിക്ക് നഷ്ടപ്പെട്ടെന്ന് തോന്നുന്നത് കൊണ്ട് വലിയൊരു കുടുംബം ഉണ്ടാക്കാൻ എനിക്ക് സാധിച്ചെന്ന് വരില്ല.വളരെ കാലം മുമ്പ് തന്നെ ഞാൻ അതിന് വേണ്ടി ശ്രമിക്കണമായിരുന്നു. പക്ഷേ ഇപ്പോൾ വേണമെങ്കിലും രണ്ടാത്തെ കുട്ടിയ്ക്ക് വേണ്ടി എനിക്ക് ശ്രമിക്കാവുന്നതാണ്. കുടുംബ ജീവിതം സമൂഹത്തിന് മുന്നിൽ കാണിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു റാണിക്കും അതുപോലെ തന്നെ ഭർത്താവ് ആദിത്യക്കും.