ആദ്യ കൺമണിയെ കാത്ത് രഞ്ജിനും ഭാര്യയും, വളകാപ്പ് ചിത്രങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

ആദ്യ കൺമണിയെ കാത്ത് രഞ്ജിനും ഭാര്യയും, വളകാപ്പ് ചിത്രങ്ങൾ

പൂമുത്തോളെ എന്ന മനോഹര ഗാനം മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് രഞ്ജിൻ , ജോസഫ് എന്ന ചിത്രത്തിൻറെ സംഗീത സംവിധായകനാണ് രഞ്ജിൻ. “പൂമുത്തോളെ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തോടെ മലയാള സംഗീതാസ്വാദകരെ പിടിച്ചിരുത്തിയ യുവ പ്രതിഭ. ‘പൂമുത്തോളെ’ എന്ന് കേള്‍ക്കുമ്പോൾത്തന്നെ ആസ്വാദകരുടെ മനസിലേക്ക് ഈ ചെറുപ്പക്കാരന്‍റെ നിഷ്കളങ്കമായ മുഖവും കയറിവരുന്നുണ്ട്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് രഞ്ജിനും ഭാര്യയും, രഞ്ജിൻ തന്നെയാണ് താൻ താൻ അച്ഛനാകാൻ പോകുന്ന വിവരം പുറത്ത് വിട്ടത്, താരത്തിന്റെ ഭാര്യയുടെ വളകാപ്പ് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

രെന്ജിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം

തന്റെ സിനിമകളെ കുറിച്ച് താരം പറയുന്നത്

ഒരു നവാഗത സംഗീത സംവിധായകൻ്റെ ആദ്യ രണ്ടു ചിത്രങ്ങളും ഒരേ ദിവസം പുറത്തിറങ്ങുക. ചിത്രങ്ങളിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെടുക. ട്രെൻ്റിങ് ലിസ്റ്റില്‍ നമ്മുടെ ഗാനങ്ങൾ ഉൾപ്പെടുക എന്നതൊക്കെ തരുന്നത് വലിയ സന്തോഷം തന്നെയാണ്. തികച്ചും അസാധാരണമായ ഭാഗ്യമായേ ഇതിനെ കാണാൻ സാധിക്കൂ. അതിൻ്റെ സന്തോഷവും എക്സൈറ്റ്മെൻ്റും ഒക്കെയുണ്ട്.

രണ്ട് ചിത്രങ്ങളിലും കൂടി ആകെ പത്ത് പാട്ടുകളുണ്ട്. ഗായകരായ എം.ജി ശ്രീകുമാര്‍, സുജാത മോഹൻ, കാര്‍ത്തിക്, വിജയ് യേശുദാസ് എന്നിവരൊക്കെ എൻ്റെ ഗാനം പാടിയിട്ടുണ്ട്. കൂടാതെ രണ്ട് ചിത്രങ്ങളിലെയും നായകന്മാരെ കൊണ്ടും പാടിക്കാൻ സാധിച്ചു. ‘ജോസഫി’ൽ ജോജു ചേട്ടൻ പാടി, കൂടാതെ ‘നിത്യഹരിത നായകനി’ൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജൻ ചേട്ടനും പാടിയിട്ടുണ്ട്. അങ്ങനെയുള്ള കുറെ നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.

സിനിമയിലേക്ക്

സ്റ്റാര്‍ സിങ്ങറിന് ശേഷം 2013 മുതൽക്കെ തന്നെ സ്റ്റേജ് ഷോകളും കാര്യങ്ങളുമെക്കെ ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് 2014ഓടെ ചാനൽ ഷോകളും സ്റ്റേജ് ഷോകളും പൂർണമായി നിര്‍ത്താൻ തീരുമാനിച്ചു. പിന്നെ എൻ്റെ പൂ‍ര്‍ണമായ ശ്രദ്ധ മ്യൂസിക് ഡയറക്ഷനിലായിരുന്നു. അക്കാലത്താണ് പരസ്യ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ചെയ്ത് തുടങ്ങിയത്. ചെറുപ്പം മുതൽക്കെയുണ്ടായിരുന്ന അഭിനിവേശം മ്യൂസിക് ഡയറക്ഷനോട് തന്നെയായിരുന്നു. ഓരോ പാട്ട് കേൾക്കുമ്പോഴും ഏറെ ശ്രദ്ധിച്ചിരുന്നത് ഗാനത്തിലെ ഈണവും അതിൻ്റെ പിന്നിലെ സ‍ര്‍ഗ്ഗ വൈഭവത്തെയും പറ്റിയായിരുന്നു.

സംഗീത സംവിധാനം തന്നെയായിരുന്നു ഏറെ പ്രാധാന്യവും ശ്രദ്ധയും കൊടുത്തിരുന്ന മേഖല. കീ ബോര്‍ഡ് പഠിക്കാനും ടെക്നിക്കലായ കാര്യങ്ങൾ സ്വായത്തമാക്കാനും ഒക്കെ അന്നേ വലിയ ആഗ്രഹമുണ്ടായിരുന്നു. തുടര്‍ന്ന് അതൊക്കെ സ്വന്തമായി പഠിച്ചെടുത്തു.2014-15 ഓടെയാണ് ജിംഗിൾസും പരസ്യ ചിത്രങ്ങളും ഒക്കെ ചെയ്യാൻ ആരംഭിച്ചത്. അന്നൊക്കെ ആ മേഖലയിൽ എനിക്ക് ഒരുപാട് തിരക്കുണ്ടായിരുന്നു. കുറെയേറെ പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് സിനിമ ലഭിച്ചത്. ആദ്യം കിട്ടിയ സിനിമകൾ തന്നെ നല്ല സിനിമകളായത് വലിയ ഭാഗ്യമായി കാണുന്നു.

Trending

To Top