നന്നായി ആസ്വദിച്ച് ചെയ്ത സിനിമ ആയത് കൊണ്ട് ആ രംഗങ്ങൾ ഒക്കെ മനോഹരമായി ചെയ്യാൻ കഴിഞ്ഞു!

ജോരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് രഞ്ജിനി. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി എത്തി പ്രേഷകരുടെ മനം കവർന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.…

ജോരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് രഞ്ജിനി. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി എത്തി പ്രേഷകരുടെ മനം കവർന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വർഷങ്ങൾ നീണ്ട ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് താൻ അഭിനയിച്ച ചിത്രം എന്ന സിനിമയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. മോഹൻലാലിനെയും ചിത്രയെയും നായിക നായകന്മാർ ആക്കി പ്രിയദർശൻ ഒരുക്കിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ചിത്രം. ശ്രീനിവാസൻ, നെടുമുടി വേണും, സുകുമാരി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിന്റെ കുറിച്ച് ഇപ്പോൾ രഞ്ജിനി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ,

അന്ന് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് എനിക്ക് മലയാള ഭാഷ ഒട്ടും വശം ഇല്ലായിരുന്നു. എനിക്ക് വേണ്ടി ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന ഗോപാലകൃഷ്ണൻ സാർ ആയിരുന്നു ഓരോ രംഗങ്ങളും എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നത്. സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം സാർ എനിക്ക് വേണ്ടി അത്രത്തോളം കഷ്ട്ടപെട്ടു. ഓരോ രംഗങ്ങളും വളരെ ക്ഷമയോടെ എനിക്ക് മനസ്സിലാകുന്നത് വരെ ആണ് സാർ പറഞ്ഞു തന്നത്. ഒരിക്കൽ പോലും സാർ എന്നോട് ഒരു നീരസം കാണിച്ചിട്ടില്ല. ഓരോ ഡയലോഗുകളും അത് പറയേണ്ടി സാഹചര്യങ്ങളെ കുറിച്ചുമെല്ലാം ഒരു ഔട്ട്ലൈൻ തന്നു.renjini

അതിൽ മോഹൻലാലിനെ ചീത്ത പറയുന്ന ചില രംഗങ്ങൾ ഉണ്ട്. അതൊക്കെ വളരെ മനോഹരമായി ചെയ്യാൻ എനിക്ക് കഴിഞ്ഞു. പട്ടി, തെണ്ടി തുടങ്ങിയ വിളികൾ ഒക്കെ വളരെ പെട്ടന്ന് തന്നെ വഴക്കത്തോടെ പറയാൻ ഞാൻ പഠിച്ചെടുത്തു. ഒരു പക്ഷെ അതായിരിക്കാം ആ രംഗങ്ങൾ ഒക്കെ മനോഹരമായി ചെയ്യാൻ എനിക്ക് കഴിഞ്ഞത്. ചിത്രം ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു ചിത്രമാണ്. ഒരുപക്ഷെ ഞാൻ അത്രത്തോളം ആസ്വദിച്ച് ചെയ്ത മറ്റൊരു സിനിമ കാണില്ല എന്ന് തന്നെ പറയാം.