താരസംഘടന ഒരു പരിഹാസപാത്രമാകുന്നു…! അവിടെയുള്ള എം.എല്‍.എമാര്‍ ഉറങ്ങുകയാണോ? രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്!

താരസംഘടനയായ അമ്മയില്‍ പ്രശ്‌നങ്ങള്‍ പുകയവെ, ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് നടി രഞ്ജിനി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഷമ്മി തിലകനെ പുറത്താക്കിക്കൊണ്ടുള്ള താരസംഘടനയുടെ തീരുമാനത്തിലാണ് നടി വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. തിലകന്‍, ഷമ്മി തിലകന്‍ എന്നീ അഭിനേതാക്കളെ നിലനിര്‍ത്താതെ പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവിനെ പോലുള്ള ഒരാളെ അമ്മയില്‍ നിലനിര്‍ത്തുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നാണ് രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

renjini

ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് തന്നെ അമ്മ എന്ന താരസംഘടന ഒരു പരിഹാസ പാത്രമായി മാറുന്നു എന്നാണ് രഞ്ജിനി കുറിച്ചിരിക്കുന്നത്. അമ്മയില്‍ മാഫിയാവല്‍ക്കരണം ആണെന്നും രഞ്ജിനി കുറ്റപ്പെടുത്തി. അതേസമയം, സംഘടനയിലെ അംഗങ്ങളും എം.എല്‍.എമാരുമായ ആ രണ്ട് വ്യക്തികള്‍ അവിടെ കിടന്ന് ഉറങ്ങുകയാണോ…? ഈ ചെറിയ സംഘടനയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ മണ്ഡലങ്ങളിലെ

സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നും രഞ്ജിനി പോസ്റ്റിലൂടെ ചോദിക്കുന്നു.. വിജയ് ബാബുവിനെ പുറത്താക്കാത്ത തീരുമാനത്തെ കുറിച്ച് ഇടവേള ബാബു പറഞ്ഞത്, വിജയ് ബാബു അമ്മ ഉള്‍പ്പെടെയുള്ള ഒരുപാട് ക്ലബ്ബുകളില്‍ അംഗമാണെന്നും അവരൊന്നും അദ്ദേഹത്തെ ഒഴിവാക്കാത്ത പക്ഷം അമ്മയ്ക്ക് മാത്രം അംഗത്വം എടുത്തു കളയാന്‍ സാധിക്കില്ലെന്നുമാണ്.

അങ്ങനെ അമ്മ ഒരു ക്ലബ്ബ് ആണെന്നും ഇടവേള ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ ചൊല്ലി ഗണേഷ് കുമാറും രംഗത്ത് വന്നിരുന്നു. ഹരീഷ് പേരടിയും ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അമ്മ ഒരു ക്ലബ്ബ് ആണെന്ന തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്.

Previous articleമുംബൈ പോലീസ് തമിഴില്‍ വന്നാല്‍ ആര്? ആ സൂപ്പര്‍ താരത്തിന്റെ പേരു പറഞ്ഞ് പൃഥ്വിരാജ്
Next articleആദ്യമായിട്ടാണ് നായികയെ കിട്ടുന്നത്!! അതുകൊണ്ട് അഭിനയിക്കാന്‍ നല്ല ചമ്മല്‍ ആണ്!!! സ്വാന്തനത്തിലെ കണ്ണന്‍