കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന അവതാരകരിൽ ഒരാൾ ആണ് ഞാൻ! - മലയാളം ന്യൂസ് പോർട്ടൽ
Film News

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന അവതാരകരിൽ ഒരാൾ ആണ് ഞാൻ!

മലയാളികളുടെ മനസ്സിൽ ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ വളരെ വേഗത്തിൽ കടന്നു വരുന്ന ഒരു മുഖമാണ്  രഞ്ജിനി ഹരിദാസിന്റേത്. പ്രേഷകരുടെ ഏറ്റവും  പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ടാണ് രഞ്ജിനി മലയാളി പ്രേഷകരുടെ മനസ് കീഴടക്കിയത്.അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി. രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയായി. നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ മടി കാണിക്കാത്ത രഞ്ജിനി നിരവധി വിമര്‍ശനങ്ങള്‍ക്കിടയായിട്ടുണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം നല്ല മറുപടിയും രഞ്ജിനി നല്‍കാറുണ്ട്.ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ അവതരണത്തെ കുറിച്ചും പ്രതിഫലത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം. താരത്തിന്റെ  വാക്കുകൾഇങ്ങനെ,

ഞാൻ ഇപ്പോൾ അവതരണ രംഗത്ത് ഇല്ല എന്നാണ് ചിലർ വിചാരിക്കുന്നത്. എന്നാൽ ഇന്നും കേരളത്തിൽ  ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന  അവതാരകാരിൽ ഒരാൾ ആണ് ഞാൻ. ഞാൻ രണ്ടായിരത്തി ഏഴ് മുതൽ രണ്ടായിരത്ത് പതിനാല് വരെ ഏഷ്യാനെറ്റിൽ അവതാരികയായി ജോലി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ആ ചാനലിൽ വർക്ക് ചെയ്യുന്നില്ല എന്നത് സത്യം ആണ്. എന്ന് കരുതി ഞാൻ അവതരണ രംഗത്ത് ഇല്ല എന്നാണ് ചിലർ വിശ്വസിച്ചിരുന്നത്. എന്നാൽ ഞാൻ മറ്റു ചാനലുകളിൽ കൂടി അവതരണ രംഗത്ത് ഇപ്പോഴും സജീവമാണ്. ആളുകൾ അത് കാണുന്നില്ല എന്ന് കരുതി ഞാൻ ഫീൽഡ് ഔട്ട് ആയി എന്ന് കരുതേണ്ട കാര്യം ഇല്ല.

ഫൈനാൻഷ്യലി നോക്കിയാൽ അന്നും ഇന്നും ഉള്ള എന്റെ പ്രതിഫലത്തിൽ യാതൊരു ഇടിവും ഉണ്ടായിട്ടില്ല. ഫീൽഡ് ഔട്ട് ആയിട്ടുണ്ടെങ്കിൽ ആദ്യം വ്യത്യാസം വരേണ്ടത് എന്റെ വരുമാനത്തിന് ആണ്. എന്നാൽ അത് ഇപ്പോഴും പഴയത് പോലെ തന്നെ മുന്നോട്ട് പോകുന്നുണ്ട്. വ്യത്യാസം വന്നതായി എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല. ഇപ്പോഴും കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള അവതാരകരിൽ ഒരാൾ ആണ് ഞാൻ എന്നും എനിക്ക് നന്നായി അറിയാം എന്നുമാണ് രഞ്ജിനി പറഞ്ഞത്.

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!