ആദ്യമായി പീരീഡ്‌ വന്നപ്പോൾ എനിക്കുള്ള പാഡ് വാങ്ങാൻ കടയിൽ പോയത് ഞാൻ തന്നെയാണ്, ആ അനുഭവങ്ങൾ ആണ് എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കിമാറ്റിയത്!

രഞ്ജിനി ഹരിദാസ് എന്ന കലാകാരിയെ അറിയാത്തതായി മലയാളികൾ ആരും തന്നെ കാണില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഈ സുന്ദരി വളരെ പെട്ടന്ന് തന്നെയാണ്…

Ranjini Haridas says her first period experience

രഞ്ജിനി ഹരിദാസ് എന്ന കലാകാരിയെ അറിയാത്തതായി മലയാളികൾ ആരും തന്നെ കാണില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഈ സുന്ദരി വളരെ പെട്ടന്ന് തന്നെയാണ് പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീടുള്ള അവാർഡ് ധാന ചടങ്ങുകളിലും മറ്റും സ്ഥിരം സാന്നിധ്യമായി രഞ്ജിനി മാറി. രഞ്ജിനി ഇല്ലാത്ത അവാർഡ് ഫങ്ങ്ഷനുകൾ ഇല്ലായിരുന്നുവെന്നും തന്നെ പറയാം. ശേഷം ഇടവേളയെടുത്ത താരം വീണ്ടും ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിലൂടെ വീണ്ടും പ്രേഷകരുടെ മുന്നിലെത്തിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ രഞ്ജിനീ  പറഞ്ഞ തന്റെ ജീവിത കഥ വീണ്ടും വൈറലാകുകയാണ്.

തനിക്ക് എഴ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിക്കുന്നത്. അന്ന് അനിയന് ഒൻപത് മാസം മാത്രമായിരുന്നു പ്രായം . തന്റെ കുട്ടികാലം ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി വരുന്നതും അച്ഛന്റെ മരണം ആണെന്നും രഞ്ജിനി പറഞ്ഞു. ആ ഒരു പ്രായത്തിൽ ഒരു കുട്ടിയുടെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിയുന്ന അനുഭവവും അത് തന്നെ ആകും. പിന്നീടങ്ങോട്ട് അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളര്‍ത്തിയത്. അച്ഛന്‍ മരിക്കുമ്ബോള്‍ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നു. വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്. ഒരു ബള്‍ബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയില്‍ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു.

വേറെങ്ങും ഈ ജോലികൾ ഒന്നും സ്ത്രീകൾ ചെയ്ത് അധികം ആരും കണ്ടു കാണില്ല. എന്നാൽ ഞങ്ങൾ രണ്ടുപേരും അമ്മ ചെയ്ത ഇത്തരം ജോലികൾ കണ്ടാണ് വളർന്നത്. ഞങ്ങളുടെ വീട്ടില്‍ ആണിനും പെണ്ണിനും പ്രത്യേകിച്ച്‌ ജോലികള്‍ ഒന്നുമില്ല. എല്ലാ ജോലികളും എല്ലാരും ചെയ്യും.അമ്മക്ക് അമ്മയുടെ കാര്യങ്ങള്‍ നോക്കണമായിരുന്നു. അപ്പുപ്പനെയും അമ്മുമ്മയെയും നോക്കിയത് അമ്മയാണ്. വീട്ടിൽ ആർക്ക് എന്ത് ആവിശ്യം ഉണ്ടായാലും അവർ തന്നെ അത് ചോദിച്ചു വാങ്ങണമായിരുന്നു. അല്ലാതെ അത് സാധിച്ചു കൊടുക്കുന്നതിനായി ആരും മെനക്കെട്ടിരുന്നില്ല. എനിക്ക് ആദ്യമായി പീരിയഡ്സ് വന്നപ്പോള്‍ പാഡ് വാങ്ങാന്‍ ഞാന്‍ തന്നെയാണ് കടയില്‍ പോയത്. എത്ര പെണ്‍കുട്ടികള്‍ ആ പ്രായത്തില്‍ അത് ചെയ്തിട്ടുണ്ടാകും. എനിക്ക് തോന്നുന്നത് ഒരു പെൺകുട്ടിയും അങ്ങനെ ചെയ്തിട്ടുണ്ടാകില്ല എന്നാണ്. ഒരു പക്ഷെ അതൊക്കെ തന്നെയാണ് എന്നെ ഇന്ന് കാണുന്ന ഞാനാക്കിയതെന്നുമാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.