കൊട്ട മധുവിൽ ഒരു ശതമാനം പോലും യഥാർഥ പൃഥ്വിരാജിനെ കാണാനായില്ല:രഞ്ജിത്ത് ശങ്കർ

കഴിഞ്ഞ വർഷം പൃഥ്വിരാജ് നായകനായി പുറത്തെത്തിയ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. കടുവയും കാപ്പയും . രണ്ട് സിനിമകളും ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു.ഇതിൽ രണ്ടാമത് പുറത്തെത്തിയത് കാപ്പയാണ്. ജി…

കഴിഞ്ഞ വർഷം പൃഥ്വിരാജ് നായകനായി പുറത്തെത്തിയ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. കടുവയും കാപ്പയും . രണ്ട് സിനിമകളും ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു.ഇതിൽ രണ്ടാമത് പുറത്തെത്തിയത് കാപ്പയാണ്. ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവൽ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കാപ്പ.

സിനിമയിൽ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 22 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി പ്രീമിയർ നെറ്റ്ഫ്‌ലിക്‌സിലൂടെ ജനുവരി 19ന് എത്തിരുന്നു. കാപ്പയിലെ പൃഥ്വിരാജിൻറെ പ്രകടനത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.

രഞ്ജിത്ത് ശങ്കർ തന്റെ ടിറ്റ്വറിൽ കുറിച്ചത് ഇങ്ങനെയാണ് ” കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തിൽ യഥാർഥ പൃഥ്വിരാജിൻറെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല. ഗംഭീര പ്രകടനം. സൂക്ഷ്മം, നിയന്ത്രിതം, ഊർജ്ജസ്വലം. ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങൾക്കായി കാത്തിരിക്കുന്നു”. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക ആസിഫ് അലിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.