‘വാരിസി’ലെ രഞ്ജിതമേ.. ഗാനം കടല്‍ കടന്നും ഹിറ്റ്. വിജയ്-വംശി പൈഡിപ്പള്ളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിലെ രഞ്ജിതമേ.. ഗാനം ഭാഷയും രാജ്യവും കടന്ന് ട്രെന്‍ഡിങ് ആയിരിക്കുകയാണ്. ഫ്രാന്‍സിലെ ഒരു പൊതു പരിപാടിയില്‍ ഗാനം ഇട്ടപ്പോഴുള്ള വീഡിയോയാണ് വൈറലാകുന്നത്.
വിജയ്യുടെ പാട്ടിന് നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്ന ആയിരക്കണക്കിന് ആരാധകരാണ് വീഡിയോയില്‍. വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് നടി രശ്മിക മന്ദാനയും പ്രതികരിച്ചു. ഫ്രാന്‍സിലും വിജയ്ക്ക് ആരാധകരുടെ കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.
രഞ്ജിതമേ…യൂട്യൂബില്‍ ഇതുവരെ 86 ദശലക്ഷം പേരാണ് കണ്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ മറ്റൊരു ഗാനമായ ‘തീ ദളപതി’യും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
നടന്‍ ചിമ്പു ആണ് ഗാനം ആലപിച്ചത്. നാല് ദിവസം മുമ്പിറങ്ങിയ ഗാനത്തിന് ഇതുവരെ 16 ദശലക്ഷം കാഴ്ച്ചക്കാരായി കഴിഞ്ഞു.
പൊങ്കല്‍ റിലീസായി 2023 ജനുവരിയിലാണ് വാരിസ് തിയേറ്ററുകളില്‍ എത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ഒരേസമയം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്.
ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘വാരിസ്’.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…