ഒരു കടലാസ്സിൽ ഒപ്പിട്ടു എന്ന് വെച്ച് അദ്ദേഹം എനിക്ക് അന്യൻ ആകുന്നില്ല, ആദ്യ ഭർത്താവിനെക്കുറിച്ച് രഞ്ജിനി ജോസ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒരു കടലാസ്സിൽ ഒപ്പിട്ടു എന്ന് വെച്ച് അദ്ദേഹം എനിക്ക് അന്യൻ ആകുന്നില്ല, ആദ്യ ഭർത്താവിനെക്കുറിച്ച് രഞ്ജിനി ജോസ്

പ്രേക്ഷരുടെ പ്രിയപ്പെട്ട പിന്നണി ഗായികമാരിൽ ഒരാളാണ് രഞ്ജിനി, വളരെ മനോഹരമായ ശബ്ദത്തിനു ഉടമയായ രഞ്ജിനിക്ക് ആരാധകർ ഏറെയാണ്, പതിനെട്ട് വയസ്സുള്ളപ്പോഴാണ് രഞ്ജിനി ആദ്യമായി പിന്നണി ഗാന രംഗത്തേക്ക്  കാലെടുത്ത് വെക്കുന്നത്, ഒരു സിനിമ കുടുമ്ബത്തിലാണ് രഞ്ജിനിയും ജനിച്ച് വളർന്നത്, എണ്‍പതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ രഞ്ജിനി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.

മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്, ഇതിനകം ഇരുപതോളം ഗാനങ്ങൾ രഞ്ജിനി ആലപിച്ചു. മോഹൻലാൽ ഗാനായകനായ റെഡ് ചില്ലീസിൽ കൂടി താരം നല്ലൊരു നടിയാണെന്ന് കൂടി തെളിയിച്ചു, മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച്‌ സംഗീതലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി പിന്നണി ഗായികയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്.

ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് രഞ്ജിനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. 2013 ആയിരുന്നു രഞ്ജിനി വിവാഹിതയാകുന്നത്. റാം നായര്‍ ആണ് താരത്തെ വിവാഹം ചെയ്തത്. എല്ലാവരും എതിര്‍ത്ത ഒരു ബന്ധമായിരുന്നു അത്. പക്ഷേ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ശരിയാകണമെന്നില്ല എന്നും രഞ്ജിനി പറയുന്നു.  ആ വിവാഹ ജീവിതത്തിൽ താൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു.

എല്ലാം ഒരിക്കൽ ശരിയാകും എന്ന് കരുതിയാണ് താൻ മുന്നോട്ട് പോയത്, എന്നാൽ എല്ലാം തകരുകയായിരുന്നു എന്ന് താരം വ്യക്തമാക്കുന്നു, എത്ര ശ്രമിച്ചിട്ടും എനിക്ക് ആഗഹിച്ചപോലെ എന്റെ വിവാഹ ജീവിതം നേരെയാക്കുവാൻ സാധിച്ചില്ല എന്ന് രഞ്ജിനി പറയുന്നു, എന്നാൽ വിവാഹ ബന്ധം വേർപ്പെടുത്തിയിട്ടും ഞങ്ങൾ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്, ഒരു പേപ്പറിൽ ഒപ്പിട്ടാൽ അദ്ദേഹം എനിക്ക് അരുമല്ലാതാകുന്നില്ല എന്ന് രഞ്ജിനി പറയുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!