ബാന്ദ്രയില്‍ 119 കോടിയുടെ അപ്പാര്‍ട്‌മെന്റ്!! ഷാരൂഖിന്റെയും സല്‍മാന്റെയും അയല്‍ക്കാരായി ദീപികയും രണ്‍വീറും!!!

ബോളിവുഡ് താരങ്ങളുടെ വീടുകളാല്‍ പ്രസിദ്ധമാണ് മുംബൈയിലെ ബാന്ദ്ര നഗരം . ഇപ്പോള്‍ ആ പട്ടികയിലേക്ക് ഒരു ബോളിവുഡ് കപ്പിള്‍സ് കൂടി എത്തിയിരിക്കുകയാണ്. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് ബാന്ദ്രയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. ബാന്ദ്രയിലെ…

ബോളിവുഡ് താരങ്ങളുടെ വീടുകളാല്‍ പ്രസിദ്ധമാണ് മുംബൈയിലെ ബാന്ദ്ര നഗരം . ഇപ്പോള്‍ ആ പട്ടികയിലേക്ക് ഒരു ബോളിവുഡ് കപ്പിള്‍സ് കൂടി എത്തിയിരിക്കുകയാണ്. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് ബാന്ദ്രയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്.

ബാന്ദ്രയിലെ സാഗര്‍ റിഷാം എന്ന റെസിഡന്‍ഷ്യല്‍ ടവറിലാണ് ഇരുവരുടെയു0 പുതിയ അപ്പാര്‍ട്‌മെന്റ്. 119 കോടി മുടക്കിയാണ് പുതിയ അപ്പാര്‍ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. 16,17,18,19 നിലകളിലായാണ് അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 11,266 ചതുരശ്ര അടിയുള്ളതാണ് അപ്പാര്‍ട്‌മെന്റ്.

നടന്‍ ഷാരൂഖ് ഖാന്റെ മന്നത്തിനും സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാര്‍ട്‌മെന്റിനും ഇടയിലായാണ് ഇവരുടെ വീട്. അതോടെ ബോളിവുഡ് താരങ്ങള്‍ അയല്‍ക്കാരുമായിരിക്കുകയാണ്.