അര്‍ജുന്‍ കപൂറിന് അഭിമാനിക്കാന്‍ വേണ്ടി പൊതുവേദിയില്‍ അടിവസ്ത്രം കാണിച്ച് രണ്‍വീര്‍ സിംഗ്

ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും രണ്‍വീര്‍ സിങ്ങും തമ്മില്‍ വലിയൊരു ആത്മബന്ധമാണുള്ളത്. ഈ രണ്ട് താരങ്ങളും തമ്മിലുള്ള സൗഹൃദം പലപ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്. തന്റെ 36-ാം ജന്മദിനം ആഘോഷിക്കാന്‍ കാമുകി മലൈകയ്ക്കൊപ്പം പാരീസിലാണ് അര്‍ജുന്‍ ഇപ്പോള്‍. തകര്‍പ്പന്‍ സംഭാഷണങ്ങള്‍ കൊണ്ടും ഊര്‍ജസ്വലത കൊണ്ടും പ്രേക്ഷകരുടെ മനം കവരുന്ന നടനാണ് രണ്‍വീര്‍ സിംഗ്. ഇരുവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്താറുണ്ട്.

ഇപ്പോഴിതാ പരസ്യമായി തന്റെ ബ്രാന്‍ഡഡ് അടിവസ്ത്രം ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന രണ്‍വീര്‍ സിംഗിന്റെ വീഡിയോ വൈറലാകുകയാണ്. പിങ്ക് വില്ല സ്‌റ്റൈല്‍ ഐക്കണ്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. തന്റെ സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ പണ്ട് അടിവസ്ത്രങ്ങള്‍ ബ്രാന്‍ഡഡ് ഉപയോഗിക്കണമെന്നും അതിനുശേഷം മാത്രമേ ബ്രാന്‍ഡ് ചെയ്യാവൂ എന്നും തന്നോട് ഉപദേശിച്ചിരുന്നതായി രണ്‍വീര്‍ ചൂണ്ടിക്കാട്ടി.

‘ഒരിക്കല്‍ ഞാനും അര്‍ജുനും സംസാരിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നോട് ലോക്കല്‍ അടിവസ്ത്രങ്ങള്‍ മാറ്റി ബ്രാന്‍ഡഡ് ഉള്ളവ ധരിക്കാന്‍ പറഞ്ഞു. താങ്കള്‍ ഒരു സിനിമാ താരമല്ലേ ലോക്കലൊക്കെ ഒഴിവാക്കണമെന്നാണ് ഉപദേശം. ‘

‘ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് എന്റെ ശൈലി മാറ്റി ബ്രാന്‍ഡഡ് അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അവന് അഭിമാനിക്കാന്‍ വേണ്ടി ഞാന്‍ എന്റെ അടിവസ്ത്രം കാണിച്ചു തരാം, രണ്‍വീര്‍ പറഞ്ഞു. തുടര്‍ന്ന് രണ്‍വീര്‍ താന്‍ ധരിച്ച അടിവസ്ത്രം കാണികളെ കാണിച്ചു. വീഡിയോ അതിവേഗം വൈറലായി. രണ്‍വീറിന്റെ പ്രസംഗം കേട്ട് സദസ്സ് ചിരിച്ചു. മനീഷ് ശര്‍മ്മയുടെ ജയേഷ്ഭായ് ജോര്‍ദാര്‍ ആണ് രണ്‍വീര്‍ നായകനായ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.

Previous articleതലയില്‍ മുടി പോലുമില്ലാത്തപ്പോഴാണ് ബിനു വന്ന് ഇഷ്ടമാണെന്ന് പറഞ്ഞത്! ശരണ്യയുടെ വിവാഹത്തെ കുറിച്ച് അമ്മ
Next articleസാമ്രാട്ട് പൃഥ്വിരാജ് ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ച് പ്രൈം വീഡിയോ