രണ്‍വീര്‍ സിംഗിനെ തല്ലി സുരക്ഷാജീവനക്കാരന്‍!!!

അതിഥിയായെത്തിയ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ തല്ലി സുരക്ഷാജീവനക്കാരന്‍. സിമ പുരസ്‌കാര വേദിയിലാണ് സംഭവം. രണ്‍വീറിന് അബദ്ധത്തിലാണ് സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റത്. ബെംഗളൂരുവില്‍ നടന്ന സിമ പുരസ്‌കാര വേദിയില്‍ അതിഥിയായെത്തിയതായിരുന്നു നടന്‍ രണ്‍വീര്‍ സിംഗ്.…

അതിഥിയായെത്തിയ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെ തല്ലി സുരക്ഷാജീവനക്കാരന്‍. സിമ പുരസ്‌കാര വേദിയിലാണ് സംഭവം. രണ്‍വീറിന് അബദ്ധത്തിലാണ് സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റത്.

ബെംഗളൂരുവില്‍ നടന്ന സിമ പുരസ്‌കാര വേദിയില്‍ അതിഥിയായെത്തിയതായിരുന്നു നടന്‍ രണ്‍വീര്‍ സിംഗ്. റെഡ് കാര്‍പറ്റിലെത്തിയ താരത്തെ ജനക്കൂട്ടത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരന്‍.

എന്നാല്‍ അതിനിടെയാണ് സുരക്ഷാജീവനക്കാരന്റെ കൈ അബദ്ധത്തില്‍ രണ്‍വീര്‍ സിംഗിന്റെ കവിളില്‍ കൊള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അടി കൊള്ളുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെങ്കിലും അതിന് ശേഷം രണ്‍വീര്‍ സിംഗ് കവിളില്‍ തടവുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.