പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി രണ്‍വീര്‍ സിംഗ്! പണി പാളി..!

നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ ബോളിവുഡിലെ വിവാദ നായകനായി മാറിയിരിക്കുകയാണ് നടന്‍ രണ്‍വീര്‍ സിംഗ്. ഇപ്പോഴിതാ താരം പോലീസ് സ്‌റ്റേഷന്‍ കയറി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്തിടെ താരം നടത്തിയ നഗ്‌ന ഫോട്ടോഷൂട്ട്…

നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ ബോളിവുഡിലെ വിവാദ നായകനായി മാറിയിരിക്കുകയാണ് നടന്‍ രണ്‍വീര്‍ സിംഗ്. ഇപ്പോഴിതാ താരം പോലീസ് സ്‌റ്റേഷന്‍ കയറി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്തിടെ താരം നടത്തിയ നഗ്‌ന ഫോട്ടോഷൂട്ട് വലിയ വിവാദം ആയിരുന്നു.. വലിയ വിമര്‍ശനങ്ങള്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ താരം നേരിട്ടിരുന്നു. ഇപ്പോഴിതാ സംഭവം കേസായി നടന്‍ പോലീസ് സ്‌റ്റേഷന്‍ കയറേണ്ട അവസ്ഥവരെ എത്തിനില്‍ക്കുകയാണ്.

രണ്‍വീര്‍ സിംഗിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാഗം ആളുകള്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ നടന് എതിരെ കേസും ഫയല്‍ ചെയ്തിരുന്നു. ഇതോടെ ഇന്ന് രാവിലെ തന്നെ താരം പോലീസ് സ്‌റ്റേഷനില്‍ ഹാജരായതായാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാവിലെ ഏഴ് മണിക്ക് താരം ഹാജരായതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ നടന്‍ രണ്‍വീര്‍ സിംഗിന്റെ മൊഴി പോലീസ് രേഖപ്പടുത്തകയും ചെയ്തിട്ടുണ്ട്.

കേസ് ഫയല്‍ ചെയ്ത് നടന് ഏറെ തവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു..എന്നാല്‍ ഇന്നാണ് താരം അതിന് തയ്യാറായത്. ഒരു പ്രമുഖ മാസികയ്ക്ക് വേണ്ടി നടത്തിയ രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ബോളിവുഡ് സിനിമാ മേഖലയെ തന്നെ ആകെ പിടിച്ച് കുലുക്കിയിരുന്നു.. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്.

എന്നാല്‍ താന്‍ ചെയ്ത ഫോട്ടോഷൂട്ടില്‍ താരത്തിന് തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല.. നിങ്ങള്‍ക്ക് അലോസരം ഉണ്ടെങ്കില്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരെ എന്നാണ് താരത്തെ അനുകൂലിച്ച് എത്തിയവര്‍ പറഞ്ഞത്. എന്ത് തന്നെ ആയാലും ഇപ്പോള്‍ കേസായിരിക്കുന്ന വിഷയത്തിന്റെ തുടര്‍ നടപടികള്‍ എന്തായിരിക്കും എന്ന് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.