മുന്നില്‍ കരടി! ശ്വാസം അടക്കി പിടിച്ച് രണ്‍വീര്‍ സിംഗ്..! വീഡിയോ വൈറല്‍!

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ പ്രചാരത്തിലിരിക്കുന്ന ഈ കാലത്ത് താരങ്ങള്‍ വെബ്‌സീരീസുകളിലേക്കും റിയാലിറ്റി ഷോകളിലേക്കും കൂടി തിരിയുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്തിന്റെ പ്രിയതാരം രണ്‍വീര്‍ സിംഗിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ പ്രചാരത്തിലിരിക്കുന്ന ഈ കാലത്ത് താരങ്ങള്‍ വെബ്‌സീരീസുകളിലേക്കും റിയാലിറ്റി ഷോകളിലേക്കും കൂടി തിരിയുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്തിന്റെ പ്രിയതാരം രണ്‍വീര്‍ സിംഗിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാട്ടിലെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഡിസ്‌കവറി ചാനലിലെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പമാണ് രണ്‍വീര്‍ സിംഗ് കാട്ടില്‍ എത്തിയത്.

‘രണ്‍വീര്‍ വേഴ്‌സസ് വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ്’ എന്ന പരിപാടിക്ക് വേണ്ടിയാണ് താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ‘രണ്‍വീര്‍ വേഴ്‌സസ് വൈല്‍ഡ് വിത്ത് ബിയര്‍ ഗ്രില്‍സ്’ എന്ന പരിപാടിയുടെ ആദ്യത്തെ ടീസര്‍ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. വലിയ സ്വീകാര്യതയാണ് ടീസര്‍ നേടുന്നത്. സെര്‍ബിയയിലെ വനങ്ങളിലാണ് ചിത്രീകരണം നടത്തിയത്.

കരടി മുന്നില്‍ വരുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ കിടക്കുന്ന രണ്‍വീറിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ടീസര്‍ കണ്ട് ആവേശത്തിലായ ആരാധകര്‍ പരിപാടിയുടെ ആദ്യത്തെ ഭാഗത്തിനായി കാത്തിരിക്കുകയാണ്. സീരീസായാണ് ഈ പരിപാടി പ്രേക്ഷകരിലേക്ക് എത്തുക. ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. ജൂലൈ എട്ടിന് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. വളരെ സാഹസികത നിറഞ്ഞ രംഗങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കാടുകളും പുഴകളും താണ്ടി പോകുന്ന രണ്‍വീറിനെ കണ്ട് ആരാധകരും ത്രില്ലടിച്ചിരിക്കുകയാണ്.