എന്റെ പ്രീഡിഗ്രി സമയത്ത് ആയിരുന്നു ആ ഫോൺ കോൾ വന്നത്!

ശ്രീകുമാരൻ തമ്പി ഒരുക്കിയ അക്ഷയ പാത്രം എന്ന സീരിയലിൽ കൂടിയാണ് രശ്മി സോമൻ മെഗാ സീരിയൽ രംഗത്തേക്ക് വന്നത്. ചന്ദ്രകല എസ് കമ്മത്ത് എഴുതിയ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ സീരിയലിൽ കമല…

ശ്രീകുമാരൻ തമ്പി ഒരുക്കിയ അക്ഷയ പാത്രം എന്ന സീരിയലിൽ കൂടിയാണ് രശ്മി സോമൻ മെഗാ സീരിയൽ രംഗത്തേക്ക് വന്നത്. ചന്ദ്രകല എസ് കമ്മത്ത് എഴുതിയ ഭിക്ഷ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ സീരിയലിൽ കമല എന്ന കഥാപാത്രമായാണ് രശ്മി സോമൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇപ്പോൾ ആ പാരമ്പരയിലേക്ക് തന്നെ വിളിച്ചപ്പോൾ ആ ക്ഷണം താൻ നിരസിച്ചെന്നു തുറന്ന് പറയുകയാണ് രശ്മി സോമൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

സീരിയലിലേക്ക് ക്ഷണിക്കാനായി ശ്രീകുമാരൻ തമ്പി സാർ വിളിച്ചപ്പോൾ എനിക്കും അമ്മയ്ക്കും ഒരു അഭിപ്രായം ആയിരുന്നു. ഇപ്പോൾ സീരിയലിലേക്ക് ഇല്ല എന്നാണ് ഞങ്ങൾ രണ്ടു പേരും സാറിനോട് പറഞ്ഞത്. എന്നാൽ സാർ അപ്പോൾ പറഞ്ഞത് ചന്ദ്രകല കമ്മത്ത് എഴുതിയ ഭിക്ഷ എന്ന നോവൽ ആദ്യം വായിച്ച് നോക്ക്, എന്നിട്ട് തീരുമാനിക്ക് എന്നാണ്. അന്ന് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം ആണ്. ആ കാലത്ത് മെഗാ സീരിയൽ ഒന്നും അധികം ഇല്ലായിരുന്നു. പരമ്പര വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്ക പെട്ട്. അതിനൊപ്പം തന്നെ എന്റെ കഥാപാത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ച് തുടങ്ങി. അങ്ങനെ ആണ് ടെലിവിഷൻ രംഗത്തേക്ക് ഞാൻ വരുന്നത് എന്നുമാണ് രശ്മി സോമൻ ഇപ്പോൾ പറഞ്ഞത്.

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു.വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വിദേശ മലയാളിയായ ഗോപിനാഥനുമായി രശ്മിയെ വീണ്ടും വിവാഹം കഴിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.