ഞാൻ ഒരു സ്ത്രീ ആയി പോയതാണോ ഇവരുടെ കുഴപ്പം, പ്രതികരണവുമായി രശ്മി സോമൻ!

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി…

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു.വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വിദേശ മലയാളിയായ ഗോപിനാഥനുമായി രശ്മിയെ വീണ്ടും വിവാഹം കഴിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.

അടുത്തിടെ തന്റെ സഹതാരവും സുഹൃത്തുമായ വിവേക് ഗോപൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ചവറയിൽ വിവേകിന് വേണ്ടി പ്രചാരണത്തിന് രശ്മി സോമൻ പോയിരുന്നു. താങ്ക് യു അപ്പച്ചി എന്നും പറഞ്ഞു ആ വീഡിയോ വിവേകും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു, ഇതിനു ശേഷം കടുത്ത വിമര്ശനങ്ങള ആണ് താരം നേരിടേണ്ടി വന്നത്. സങ്കിയാണോ ചാണകമാണോ തുടങ്ങിയ കമെന്റുകൾ എല്ലാം തനിക്ക് നേരെ വന്നിരുന്നുവെന്നും വായിക്കുമ്പോൾ മനസ്സ് മടുക്കുന്ന പോലത്തെ പലതരം കമെന്റുകൾ വന്നെന്നും അവസാനം കമെന്റ് ബോക്സ് താൻ ഓഫ് ചെയ്തു വെയ്ക്കുകയായിരുന്നുവെന്നുമാണ് രശ്മി പറഞ്ഞത്. പരമ്പരയിൽ ഞാൻ വിവേകിന്റെ അപ്പച്ചിയുടെ വേഷത്തിൽ ആണ് എത്തുന്നത്. അല്ലാതെ ജീവിതത്തിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും എന്നാൽ ഞങ്ങൾ അപ്പച്ചിയും മകനുമാണെന്നു വിവേകിന്റെ പോസ്റ്റ് കണ്ടു പലരും തെറ്റി ധരിച്ചെന്നും താരം പറഞ്ഞു.

അന്ന് അവിടെ ഞാൻ മാത്രമല്ല, മറ്റു താരങ്ങളും വന്നിരുന്നു. എന്നാൽ എനിക്ക് നേരെയാണ് ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ ഉണ്ടായത്. ഞാൻ ഒരു സ്ത്രീ ആയതാണോ ഇങ്ങനെ ആക്രമിക്കാൻ കാരണം എന്ന് എനിക്ക് അറിയില്ല. നീ ഒരു നേടിയല്ലേ, നടിമാർ ഇങ്ങനൊക്കെ ചെയ്യുമോ, ഇത്തരം പരിപാടികൾക്ക് നടിമാർ പോകുമോ തുടങ്ങി പല തരത്തിലും മാനസികമായി തളർത്തുന്ന തരത്തിലെ കമെന്റുകൾ ആയിരുന്നു എനിക്ക് വന്നുകൊണ്ടിരുന്നത്. വിവേക് എന്റെ അടുത്ത സുഹൃത്ത് ആയതുകൊണ്ടാണ് ഞാൻ ആ പരുപാടിയിൽ പോയത്. വിവേകിനെ പിന്തുണയ്ക്കണം എന്ന് മാത്രമാണ് എനിക്ക് തോന്നിയത്. അതിൽ ഞാൻ പാർട്ടി നോക്കിയില്ല. വിവേക് ഇത് അല്ലാതെ വേറെ ഏത് പാർട്ടിയിൽ മത്സരിച്ചാലും ഞാൻ പോകുമായിരുന്നുവെന്നും താരം പറഞ്ഞു.