രശ്മിക മന്ദാന വിജയിയെ കുറിച്ച് ആരാധകരോട് പറഞ്ഞത് എന്താണെന്നോ?

തമിഴ് നടനാണെങ്കിലും രാജ്യമൊട്ടാകെ ആരാധകരുള്ള താരമാണ് വിജയ്. വിജയിയുടെ ആരാധകരായി സിനിമതാരങ്ങളും ഉണ്ടെന്നതാണ് വസ്തുത. അതിനാൽ തന്നെ വിജയ് നായകനായി എത്തുുന്ന സിനിമകളിൽ ചെറിയ കഥാപാത്രമാണെങ്കിൽ പോലും അഭിനയിക്കാൻ തെന്നിന്ത്യൻ നടീ നടൻമാർ എപ്പോഴും തയ്യാറാവാറുണ്ട്.ദളപതി വിജയ്‌യെ കുറിച്ച് യുവ നടി രശ്മിക മന്ദാന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.


ആരാധകരുമായി ട്വിറ്ററിൽ രശ്മിക മന്ദാന സംവദിക്കവേയാണ് വിജയ്‌യോടുള്ള തന്റെ സ്‌നേഹം വ്യക്തമാക്കിയത്.ഒരു ആരാധകൻ നടൻ വിജയ്‌യെ കുറിച്ച് ഒരു വാക്ക് എന്നായിരുന്നു രശ്മികയോട് ചോദിച്ചത്. സ്‌നേഹം എന്നായിരുന്നു രശ്മിക മന്ദാന അതിന് നൽകിയ മറുപടി. വിജയ് നായകനായെത്തിയ വാരിസിൽ രശ്മിക മന്ദാന നായികയായി വേഷം ഇട്ടിരുന്നു. 250 കോടി ക്ലബിൽ എത്തിയ സിനിമയാണ് വാരിശ്.

തെലുങ്ക് സംവിധായകനായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് ‘വാരിശ്’ . ശരത് കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷൺമുഖനാഥൻ, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമൻ, ശ്രീമാൻ, വി.ടി. ഗണേശൻ, ജോൺ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് സിനിമയിലെ താരങ്ങൾശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

 

Previous article‘ഞാനൊരു ബോറിംഗ് റൈഡറാണ്’ മഞ്ജു വാര്യർ
Next articleതനിക്ക് ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചു, എന്നാൽ വിധി വിവാഹമോചനം, തുറന്നു പറയുന്നു ശ്രീലയ