അവൻ വെറും ഷോ ആണ്, യാഷിനെതിരെ തുറന്നടിച്ച് രാശ്മിക!

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. രാശ്മികയും…

Rashmika about Yash

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. രാശ്മികയും വിജയ് ദേവരകൊണ്ടയും ഒന്നിച്ചെത്തിയ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകരണം ആണ് ലഭിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച ഗീത ഗോവിന്ദം എന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ അടക്കം വൻ വിജയം ആയിരുന്നു കരസ്ഥമാക്കിയത്. പണ്ട് ഒരു അഭിമുഖത്തിൽ രശ്‌മിക യാഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.raashmika-mandana

കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിൽ കൂടി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. അത് വരെ കന്നഡ സിനിമാ താരം എന്ന ലേബലിൽ മാത്രം ഒതുങ്ങി നിന്ന താരം ചിത്രം പുറത്തിറങ്ങിയതിന് ശേഷം സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തപെടുത്തായിരുന്നു. അടുത്തിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാർത്ത വന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. കോടിക്കണക്കിനു ആളുകൾ ആണ് ചിത്രത്തിന്റെ ടീസർ മണിക്കൂറുകൾക്കുള്ളിൽ കണ്ടത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്.

Yash Family
Yash Family

രാശ്മിക യാഷിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടയിൽ കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ ഷോ ആരാണ് എന്ന അവതാരിക രാശ്മികയോട് ചോദിച്ചപ്പോൾ അത് യാഷ് ആണെന്നാണ് താരം മറുപടി പറഞ്ഞത്. എന്നാൽ രാശ്മികയ്ക്ക് ആകട്ടെ യാഷിനെ വ്യക്തിപരമായി അറിയുകയോ ഇരുവരും ഒരുമിച്ച് ചിത്രങ്ങൾ ചെയ്തിട്ടും ഇല്ലായിരുന്നു. ഇതിനു ശേഷം യാഷിന്റെ ആരാധകരുടെ ഭാഗത്ത് നിന്നും കടുത്ത വിമർശനം ആണ് രാശ്മിക നേരിട്ടത്. പ്രശ്നം രൂക്ഷമായതോടെ ഒടുവിൽ യാഷ് തന്നെ പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. യാഷ് ആരാധകരോട് ശാന്തരാകാൻ ആവിശ്യപെട്ടതിനു ശേഷം ആണ് പ്രശ്നങ്ങൾ അവസാനിച്ചത്.