വാരിശിൽ അഭിനയിച്ചത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി രശ്മിക മന്ദാന!

പൊങ്കൽ റിലീസായി എത്തിയ വിജയ് ചിത്രമാണ് വാരിശ്. സിനിമയിൽ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നു.’വാരിശി’ൽ കാര്യമായി അഭിനയിക്കാൻ ഒന്നുമില്ലാതിരുന്നിട്ടും ഈ ചിത്രം തെരഞ്ഞെടുത്തത് എന്തിന് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി രശ്മിക മന്ദാന. രശ്മിക മന്ദാനയുടെ…

പൊങ്കൽ റിലീസായി എത്തിയ വിജയ് ചിത്രമാണ് വാരിശ്. സിനിമയിൽ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നു.’വാരിശി’ൽ കാര്യമായി അഭിനയിക്കാൻ ഒന്നുമില്ലാതിരുന്നിട്ടും ഈ ചിത്രം തെരഞ്ഞെടുത്തത് എന്തിന് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി രശ്മിക മന്ദാന. രശ്മിക മന്ദാനയുടെ ആ മറുപടി കേട്ട് ആരധകരും ഒന്ന് ഞെട്ടിയിരിക്കുകയാണ്.

വാരിശ് എന്ന സിനിമയിൽ രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാൻ ആ സിനിമ ചെയ്തത് എന്റെ ഇഷ്ട പ്രകാരമായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനില്ലെന്ന് അറിഞ്ഞിട്ടും വിജയ് സാറിനൊപ്പം പ്രവർത്തിക്കാനാകും എന്നതായിരുന്നു ഈ സിനിമ ചെയ്യാനുള്ള കാരണം. കൂടാതെ വളരെക്കാലമായി ഞാൻ ആരാധിക്കുന്ന ഒരാളാണ് വിജയ് സർ, അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നതും എന്റെ തീരുമാനമായിരുന്നു വെന്ന് രശ്മിക മന്ദാന പറഞ്ഞു.


അതേ സമയം ഏഴ് ദിവസത്തിനുള്ളിൽ വാരിശ് 210 കോടി രൂപയിലധികം നേടിയിരിക്കുന്നു എന്നാണ് ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ചിത്രത്തിന്റെ സംഗീത സംവിധായകൻ എസ് തമനാണ്.