വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും ഏറെ നാളായി ചര്‍ച്ചകളും ഗോസിപ്പുകളും ഉരുന്നുണ്ട്. ഇരുവരും ഡേറ്റിംഗിന് പോയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്ന രശ്മികയോട് വീണ്ടും വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ഇപ്പോഴും ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് നടി പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് വീണ്ടും രശ്മിക നടനുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്..
ഞങ്ങള്‍ രണ്ട് പേരും സമാന ചിന്താഗതിക്കാരാണ് എന്നാണ് രശ്മിക പറയുന്നത്. മാത്രമല്ല ഞങ്ങള്‍ക്ക് മൂച്വല്‍ ഫ്രണ്ട്സ് അധികമാണെന്നും രശ്മിക മന്ദാന പറയുന്നു. എനിക്കും വിജയ്ക്കും ഹൈദരാബാദില്‍ ഞങ്ങളുടേതായ സുഹൃത്തുക്കള്‍ ഉണ്ട്. പരസ്പരം അറിയുന്നവരാണ് ഞങ്ങളുടെ സുഹൃത്തുക്കളില്‍ അധികപേരും.. ഒന്നിച്ച് സിനിമകള്‍ ചെയ്തത് കൊണ്ട് തന്നെ സിനിമാ ലോകത്തുള്ള ഏറ്റവും മികച്ച സുഹൃത്ത് ബന്ധം രശ്മികയ്ക്ക് വിജയ് ദേവരകൊണ്ടയുമായാണ്.. വിജയ്ക്കൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹത്തോടെയാണ് താനിരിക്കുന്നത് എന്നും
നടി വെളിപ്പെടുത്തുന്നു.. നല്ലൊരു കഥ കിട്ടിയാല്‍ ഒന്നിച്ച് അത് ചെയ്തിരിക്കും എന്നും രശ്മിക പറയുന്നു. ഞങ്ങള്‍ രണ്ട് പേരും നല്ല അഭിനേതാക്കളാണ് എന്ന് വിശ്വാസം ഉണ്ട്.. അതുകൊണ്ട് തന്നെ സംവിധായകര്‍ ഒരിക്കലും നിരാശപ്പെടേണ്ടി
വരില്ലെന്നും രശ്മിക പറയുന്നു. ഇതിന് മുന്‍പ് വിജയ് ദേവരകൊണ്ടയും രശ്മിക തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് പറഞ്ഞത്.. എല്ലാം പരസ്പരം ഷെയര്‍ ചെയ്യാറുണ്ട് എന്നും.. സിനിമയിലെ ഉയര്‍ച്ച താഴ്ച്ചകള്‍ പോലും പങ്കുവെയ്ക്കാറുണ്ട് എന്നും വിജയ് പറഞ്ഞിരുന്നു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…