നാശം പിടിച്ച കാര്യമാണ്…!! നടിയാകാന്‍ ആഗ്രഹിക്കുന്നവരോട് രശ്മികയ്ക്ക് പറയാനുള്ളത് ?ഒരിക്കലും അരുത്..!!

രാജ്യംമൊത്തം ആരാധകരുള്ള നായികയാണ് രശ്മിക. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം പുഷ്പ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയറ്ററുകള്‍ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുകയാണ്. രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പ സിനിമ റിലീസ് ചെയ്ത്…

രാജ്യംമൊത്തം ആരാധകരുള്ള നായികയാണ് രശ്മിക. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം പുഷ്പ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയറ്ററുകള്‍ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുകയാണ്. രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പ സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്.

ചിത്രത്തിന് നേരെ പല വിവാദങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ഗംഭീര പ്രതികരണങ്ങളാണ് പുഷ്പയ്ക്ക് ലഭിക്കുന്നത്. അല്ലു അര്‍ജുന്‍ ആണ് സിനിമയിലെ നായകന്‍. മലയാളത്തിന്റെ അഭിമാനം ഫഹദ് ഫാസിലും ചിത്രത്തില്‍ വില്ലനായി എത്തുന്നു. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. ഒരുപാട് ആരാധകരും സിനിമയും പണവും ഒക്കെയുണ്ട് എങ്കിലും ഒരു നടിയാകുന്നതിലെ ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രശ്മിക ഇപ്പോള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് താരം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.

തന്റെ കൈയുടെ ചിത്രം പങ്കുവച്ചാണ് രോമരഹിതമായി കൈ നിലനിര്‍ത്താന്‍ താന്‍ അനുഭവിക്കേണ്ടി വരുന്ന വേദനയെ കുറിച്ച് രശ്മിക കുറിച്ചിരിക്കുന്നത്. ”നിങ്ങള്‍ ഒരു അഭിനേത്രിയാകാന്‍ ആഗ്രഹിക്കുന്നത് അതിന്റെ നല്ല വശങ്ങള്‍ക്കായാണ്. എന്നാല്‍ അത് മാത്രം നോക്കി അതിലേക്ക് പോവരുത്. കാരണം അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.. ഉദാഹരണത്തിന്: നിങ്ങള്‍ കുറേ തവണ ലേസര്‍ ചെയ്യേണ്ടി വരുന്നു.. നാശം പിടിച്ച കാര്യമാണ്.. ഇത് വളരെ വേദനിപ്പിക്കുന്നു” എന്നാണ് രശ്മിക കുറിച്ചിരിക്കുന്നത്.