രണ്ടുമക്കളുടെ അമ്മ, ഇപ്പോഴും അനിയത്തിയേക്കാൾ സൗന്ദര്യം ചേച്ചിക്ക് തന്നെ!

പാരിജാതം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് രസ്ന. പരമ്പരയിൽ ഇരട്ട വേഷത്തിൽ ആണ് താരം എത്തിയത്. രസ്ന അവതരിപ്പിച്ച അരുണ, സീമ കഥാപാത്രങ്ങൾ ഇന്നും മിനിസ്ക്രീൻ പ്രേഷകരുടെ മനസ്സിൽ…

Rasna new photo with neenu

പാരിജാതം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് രസ്ന. പരമ്പരയിൽ ഇരട്ട വേഷത്തിൽ ആണ് താരം എത്തിയത്. രസ്ന അവതരിപ്പിച്ച അരുണ, സീമ കഥാപാത്രങ്ങൾ ഇന്നും മിനിസ്ക്രീൻ പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം രസ്ന അറിയിച്ചിട്ടുണ്ട്. എന്നാൽ ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ താരത്തിന് അധികം നല്ല അവസരം ലഭിച്ചില്ല. എന്നാൽ താരം ഇപ്പോൾ രസ്ന എന്ന പേര് ഉപേക്ഷിച്ച് സാക്ഷി എന്ന പേര് സ്വീകരിച്ച് ഭർത്താവിനും രണ്ടു മക്കൾക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.

ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നപ്പോൾ മുതൽ ക്യാമെറയ്ക്ക് മുന്നിൽ തിളങ്ങാൻ തുടങ്ങിയ സാക്ഷി ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളിൽ കൂടെയാണ് തന്റെ തുടക്കം കുറിച്ചത്. ബൈജു ദേവരാജന്റെ പാരിജാതം എന്ന പരമ്പരയാണ് താരത്തിന് പ്രശസ്തി നേടി കൊടുത്തത്. ബൈജു ദേവരാജനെ തന്നെയാണ് താരം വിവാഹം കഴിച്ചതും. പാരിജാതം ഹിറ്റ് ആയതോടെ സിന്ദൂരച്ചെപ്പ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും രസ്ന മികച്ച വേഷങ്ങളിൽ തന്നെയാണ് എത്തിയത്. എന്നാൽ വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.

അഭിനയത്തിലേക്ക് തിരികെ വരുന്നോ എന്ന് ചിന്തിക്കാൻ പോലും തനിക്ക് ഇപ്പോൾ സമയം ഇല്ല എന്നാണ് രസ്ന പറഞ്ഞത്. കാരണം ഭർത്താവിന്റെയും മക്കളുടെയും മുഴുവൻ കാര്യങ്ങളും തനിക്ക് തന്നെ ചെയ്യണം എന്ന് നിർബന്ധം ഉണ്ട്. മറ്റൊരാളിലേക്ക് അവരുടെ കാര്യങ്ങൾ ഏൽപ്പിക്കുന്നതിൽ തനിക്ക് താൽപ്പര്യം ഇല്ല. മാത്രവുമല്ല, ഭർത്താവിന് വളരെ തിരക്കുള്ള സമയം ആണ് ഇപ്പോൾ. അദ്ദേഹത്തിന് ഒരു പിന്തുണ ഇപ്പോൾ ആവിശ്യം ആണ്. അത് കൊണ്ട് തന്നെ ഞാൻ അദ്ദേഹത്തിന് വേണ്ട സപ്പോർട്ട് നൽകി കൊണ്ട് അദ്ദേഹത്തിനൊപ്പം തന്നെയാണ് ഇപ്പോൾ എന്നും രസ്ന പറഞ്ഞു.

ഇപ്പോൾ രസ്നയും അനുജത്തി മെർഷീന നീനുവും തമ്മിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കാരണം രണ്ടു കുട്ടികളുടെ ‘അമ്മ ആയിട്ട് പോലും പഴയതിനേക്കാൾ രസ്ന കൂടുതൽ സുന്ദരിയായിരിക്കുകയാണ് ഇപ്പോൾ.