നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ദിവസവും വൈറലാവുന്നത്. മീറ്റീംഗിനിടെ ഒരു എലി കേക്ക് കഴിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ആരിഫ് ഖവാജ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ 70000ത്തിനടുത്ത് ആളുകളാണ് കണ്ടത്. വീഡിയോയുടെ തുടക്കം ഒരു കൂട്ടം ആളുകള്‍ മീറ്റിംഗ് ചര്‍ച്ച നടത്തുന്നത് കാണിക്കുന്നു. സന്ദര്‍ശകര്‍ക്കായി മേശപ്പുറത്ത് വച്ചിരുന്ന ഒരു കഷ്ണം കേക്ക് ഒരു എലി കഴിക്കുന്നത് കാണാം. ആരിഫ് ഖവാജ ട്വിറ്ററില്‍ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത് ഇങ്ങനെയായിരുന്നു ”എലി മീറ്റിംഗില്‍”.
Rat in the meeting… pic.twitter.com/I0cF6Lz8gZ
— Dr Arif Khawaja MDS (@DrArifKhawaja) December 5, 2022
വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേര്‍ കമന്റുകളുമായെത്തി. ‘എന്റെ എലിക്ക് സ്വന്തം കേക്കും പാര്‍ട്ടിയും ഉണ്ട് ഹഹഹഹ,” ഒരു ഉപയോക്താവ് കുറിച്ചതിങ്ങനെയായിരുന്നു, ”ഇത് വളരെ രസകരമാണ്,” മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.