‘ജനങ്ങളെ പൊട്ടന്‍മാരാക്കിയാല്‍ അവര്‍ പ്രതികരിക്കും… അപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല’

സൂപ്പര്‍ഹിറ്റുകളായ നേരം, പ്രേമം എന്നിവയ്ക്ക് ശേഷം അല്‍ഫോന്‍സ് ഒരുക്കിയ ചിത്രമായതുകൊണ്ടു തന്നെ പുതിയ ചിത്രം ഗോള്‍ഡില്‍ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ തിയ്യേറ്ററില്‍ ആരാധകര്‍ നിരാശരായി മടങ്ങുകയാണുണ്ടായത്. നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ…

സൂപ്പര്‍ഹിറ്റുകളായ നേരം, പ്രേമം എന്നിവയ്ക്ക് ശേഷം അല്‍ഫോന്‍സ് ഒരുക്കിയ ചിത്രമായതുകൊണ്ടു തന്നെ പുതിയ ചിത്രം ഗോള്‍ഡില്‍ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ തിയ്യേറ്ററില്‍ ആരാധകര്‍ നിരാശരായി മടങ്ങുകയാണുണ്ടായത്. നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറഞ്ഞിരിക്കുകയാണ് ഗോള്‍ഡ്. ചിത്രത്തിനെതിരെയും തനിക്കെതിരെയുമുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു അല്‍ഫോന്‍സ്. ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ മുഖം കാണിക്കില്ല. താന്‍ ആരുടെയും അടിമയല്ലെന്നും അല്‍ഫോന്‍സ് പറയുന്നു.

ഡാര്‍ക്കില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചു നില്‍ക്കുന്ന അല്‍ഫോന്‍സിന്റെ അവ്യക്തമായ ചിത്രമാണ് ഫേസ്ബുക്ക് പേജില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിട്ടുള്ളത്.
ഞാന്‍ നിങ്ങളുടെ അടിമയല്ല. അല്ലെങ്കില്‍ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ അവകാശം നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം. എന്റെ പേജില്‍ വന്ന് ദേഷ്യപ്പെടേണ്ട കാര്യമില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് അദൃശ്യനാകും’. എന്നാണ് അല്‍ഫോണ്‍സ് കുറിപ്പില്‍ പറയുന്നത്.

ഇപ്പോഴിതാ വിഷയത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇത്രയൊക്കെ ഹൈപ്പ് സ്വയം ഉണ്ടാക്കി വെച്ചിട്ട് ജനങ്ങളെ പൊട്ടന്‍മാരാക്കിയാല്‍ അവര്‍ പ്രതികരിക്കും… അപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് രതീഷ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

Alphonse-Puthren

ഗോള്‍ഡ് എന്ന ബോംബ് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ദിവസം വരെ 8 വര്‍ഷം പ്രേമത്തിന്റെ പേരില്‍ കിട്ടിയിരുന്ന പുകഴ്ത്തല്‍ ആസ്വദിച്ചു സോഷ്യല്‍ മീഡിയയില്‍ ആറാടി നടന്ന മനുഷ്യന്‍…. ഗോള്‍ഡിന്റെ ഓരോ അപ്‌ഡേറ്റിലും അഹങ്കാരത്തോടെ പോസ്റ്റിട്ട മനുഷ്യന്‍…തന്റെ നായകനും നിര്‍മ്മാതാവിനും പോലും ഗോള്‍ഡില്‍ സ്‌പേസ് കൊടുക്കാതെ അമിത ആത്മവിശ്വാസത്താല്‍ റിലീസ് പോലും മാറ്റി മാറ്റി ഹൈപ്പ് കൂട്ടിയ അല്‍ഫോന്‍സ് പുത്രന്‍…
ഇത്രയൊക്കെ ഹൈപ്പ് സ്വയം ഉണ്ടാക്കി വെച്ചിട്ട് ജനങ്ങളെ പൊട്ടന്‍മാരാക്കിയാല്‍ അവര്‍ പ്രതികരിക്കും… അപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.