രതിനിർവ്വേദത്തിൽ ആ ഒരു കാര്യത്തിൽ മാത്രമാണ് ശ്വേതാ ജയഭാരതിയെ കടത്തി വെട്ടിയത്!

1978ൽ ജയഭാരതി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു രതിനിർവ്വേദം. പത്മരാജൻ എഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കൃഷ്ണ ചന്ദ്രൻ ആയിരുന്നു പപ്പു എന്ന കഥാപാത്രമായി എത്തിയത്.…

Rathinirvedam film news

1978ൽ ജയഭാരതി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു രതിനിർവ്വേദം. പത്മരാജൻ എഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കൃഷ്ണ ചന്ദ്രൻ ആയിരുന്നു പപ്പു എന്ന കഥാപാത്രമായി എത്തിയത്. ഇന്നും പ്രേക്ഷകർ ഓർക്കുന്ന ജയഭാരതിയുടെ കഥാപാത്രങ്ങളിൽ ഒന്നാണ് രതി. വളരെ മികച്ച അഭിപ്രായവുമായിരുന്നു ചിത്രത്തിലെ അഭിനയത്തിന് ജയഭാരതി നേടിയെടുത്തത്. വർഷങ്ങൾക്ക് ശേഷം 2011ൽ ചിത്രം വീണ്ടും എത്തിയിരുന്നു.

Old Rathinirvedam
Old Rathinirvedam

ശ്വേതാ മേനോൻ ആണ് രണ്ടാം ഭാഗത്തിൽ രതി ചേച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പത്മരാജൻ തന്നെ എഴുതിയ ചിത്രം ഇത്തവണ സംവിധാനം ചെയ്തത് ടി കെ രാജീവ് കുമാർ ആയിരുന്നു. ശ്രീജിത്ത് വിജയ് ആണ് പപ്പു എന്ന കഥാപാത്രമായി എത്തിയതും. പഴയ ചിത്രവും പുതിയ ചിത്രവും തമ്മിൽ താരതമ്യം ചെയ്തു നിരൂപകർ നിരവധി അഭിപ്രായങ്ങൾ ആണ് പറഞ്ഞത്. അതിൽ പൂരിഭാഗം നിരൂപകരും പറയുന്നത് ഇപ്രകാരം ആണ്.
Rathinirvedam
Rathinirvedam

ശരീരം പ്രദര്ശിപ്പിക്കുന്നതിൽ അല്ലാതെ മറ്റൊരു തരത്തിലും ജയഭാരതിയുടെ അഭിനയമികവിനെ മറികടക്കാൻ ശ്വേതാ മേനോന് സാധിച്ചില്ല എന്നാണ് നിരൂപകർ പറയുന്നത്. രതി ചേച്ചിയുടെ കഥാപാത്രത്തെ ഒരു ‘സെക്സ് സിംബല്‍’ ആക്കുന്ന തരത്തിലെ അഭിനയമാണ് ശ്വേതാ മേനോൻ അവതരിപ്പിച്ചതെന്നും എന്നാൽ രതി ചേച്ചി എന്ന കഥാപാത്രം ശരീര പ്രദര്‍ശനത്തിനുവേണ്ടി മാത്രം സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രം അല്ലായെന്ന ഒരു ബോധം അൽപ്പം പോലും നടിക്കോ അണിയറപ്രവർത്തകർക്കോ ഉണ്ടാകേണ്ടതായിരുന്നുവെന്നും പറയുന്നു.
വെറും കാമപൂർത്തീകരണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരു യുവതിയുടെ മനസ്സും ചിന്തയുമല്ല രതിച്ചേച്ചിയുടേത് . ലാസ്യവും വാത്സല്യവും കരുണയുമെല്ലാം അവളിൽ നിറഞ്ഞു ആടേണ്ടതാണ്. അത് പ്രേക്ഷകർക്ക് മുന്നിൽ തെളിയിക്കുന്ന കാര്യത്തിൽ ജയഭാരതി എന്ന നടി വിജയിച്ചപ്പോൾ ശ്വേതാ മേനോൻ എന്ന നടി പരാജയപ്പെടുകയാണ് ചെയ്‌തത്‌.
Shwetha Menon
Shwetha Menon

ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചി എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് അവതരിപ്പിക്കാൻ സ്വേതാ മേനോന് കഴിഞ്ഞില്ല. പകരം ശ്വേതയുടെ വീക്ഷണത്തിലുള്ള രതി ചേച്ചിയേയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്, എന്നാൽ അത് പത്മരാജന്‍റെ കഥാപാത്രത്തോട് കാട്ടുന്ന അനീതി കൂടിയാണ്. ശരീരം പ്രദർശിപ്പിക്കുന്നത് ഒഴിച്ചാൽ മറ്റൊരു രീതിയിലും ജയഭാരതിയെ കടത്തിവെട്ടാൻ ശ്വേതാ മേനോന് കഴിഞ്ഞില്ല എന്നും നിരൂപകർ അവകാശപ്പെടുന്നു.