Film News

ഗുരുവായൂർ ദേവസ്വം ബോർഡിനെ ഞെട്ടിച്ച് രവിപ്പിള്ളയുടെ മകന്റെ വിവാഹം

വ്യവസായ പ്രമുഖൻ രവിപിള്ളയുടെ മകൻ ഗണേഷിന്റെ വിവാഹം കഴിഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ ആഡംബരത്തിന്റെ ആഡംബരത്തിന്റെ നടുവിലാണ് വിവാഹം നടന്നത്. കൊട്ടാരത്തിന് തുല്യമായ പന്തലിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി വ്യക്തികളാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ കോവിഡ് കാലത്ത് ഇത്ര ആഡംബരത്തിന്റെ നാടുവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വേറൊരു വിവാഹവും നടന്നിട്ടില്ല.

ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനട മുതൽ വിവാഹത്തിനായുള്ള അലങ്കാരങ്ങൾ ഉണ്ടായിരുന്നു. ഇത് ചോത്യം ചെയ്ത് ക്ഷേത്ര ഭരണസമിതിയും രംഗത്തുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയാണ് വിവാഹം നടക്കുന്നതെന്നും മറ്റും ചൂണ്ടികാട്ടി ഇന്നലെ കളക്ടർക്കും മറ്റും പരാതികൾ നൽകിയിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി അഞ്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഓഡിറ്റോറിവും ഹോട്ടലുകളും മറ്റും ബുക്കിങ്ങ് ആയിരുന്നു.ആയിരത്തിലേറെ പേർ വിവാഹത്തിൽ പങ്ക് എടുത്തു എന്നും മറ്റും പറയുന്നുണ്ട്.

Trending

To Top