Film News

ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വിളിക്കുന്നത് അവളെ ആണ്, ഇനി ഒരു പരാജയം ഉണ്ടാകില്ല!

Rayjan about love story

റെയ്ജൻ രാജൻ എന്ന താരത്തെ ഒരുപക്ഷെ ഈ പേര് പറഞ്ഞാൽ അധികം ആർക്കും അറിയില്ലായിരിക്കും. എന്നാൽ സത്യ എന്ന് പറഞ്ഞാൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് തന്നെ മനസിലാകും. കാരണം മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആത്മസഖി എന്ന സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രമായി തകർത്താടിയ താരമാണ് റെയ്ജൻ. പരമ്പര അവസാനിച്ചെങ്കിലും താരത്തെ ആളുകൾ മറന്നിട്ടില്ല.  ആ പരമ്പരയ്ക്ക് ശേഷം നിരവധി പരമ്പരകളുടെ ഭാഗമായെങ്കിലും ഇന്നും സത്യ എന്ന കഥാപാത്രത്തെയാണ് ആളുകൾ മനസ്സിൽ കൊണ്ട് നടക്കുന്നത്. ഒരിക്കൽ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരുപാടിയിൽ റെയ്ജനും നടി അനുശ്രീയും ഒരു എപ്പിസോഡിൽ ഒന്നിച്ചെത്തുകയും ഒന്നിച്ച് നൃത്തം ചെയ്യുകയുമെല്ലാം ചെയ്തിരുന്നു.

Rayjan

Rayjan

ഇതോടെ അനുശ്രീയുമായി റെയ്ജൻ പ്രണത്തിലാണെന്ന തരത്തില്‍ നിരവധി പരന്നിരുന്നു. ശേഷം ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അനുശ്രീയും എത്തിയിരുന്നു. തങ്ങൾ പരിപാടിയുടെ ഭാഗമായാണ് അടുത്തിടപെഴകിയതെന്നും ഞങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ല എന്നുമാണ് അനുശ്രീ അന്ന് പറഞ്ഞത്. എന്നാല്‍ താനിപ്പോള്‍ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയിരിക്കയാണ് റെയ്ജിന്‍. ഒരു അഭിമുഖത്തിനിടയിൽ ആണ് റെയ്ജൻ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതൽ മനസ്സ് തുറന്നത്. മുൻപ് തനിക്ക് മൂന്നോളം പ്രണയ നഷ്ട്ടങ്ങൾ ഉണ്ടായെന്നും ഇപ്പോൾ താൻ നാലാമതത് പ്രണയത്തിൽ ആണെന്നുമാണ് റെയ്ജൻ പറഞ്ഞത്.

Rayjan

Rayjan

എന്നാൽ തന്റെ മറ്റ് പ്രണയത്തെ പോലെ ഇത് പരാജയപ്പെടില്ല എന്നാണ് താരം പറഞ്ഞത്. ഇൻഡസ്ട്രിയിൽ ഇന്നുള്ള ഒരാൾ അല്ല തന്റെ പ്രണയിനി എന്നും താരം പറഞ്ഞു. എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ് എനിക്ക് ആവിശ്യം. അവൾ അങ്ങനെ ഉള്ള ഒരാൾ ആണ്. എന്റെ എല്ലാ കാര്യങ്ങളും അവളുമായി ഞാൻ പങ്കുവെക്കാറുണ്ട്. ഒരു ദിവസം ഞാൻ ഏറ്റവും കൂടുതൽ ഫോണിൽ സംസാരിക്കുന്നത് അവളുമായി ആണെന്നും റെയ്ജൻ പറഞ്ഞു. മുൻപ് പ്രണയം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നല്ല തേപ്പ് ആയിരുന്നുവെന്നും എന്നാൽ ഇതങ്ങനെ പരാചയപ്പെടില്ല എന്നുമാണ് താരം പറഞ്ഞത്.

Rayjan

Rayjan

എന്നാൽ തന്റെ പ്രണയിനി ആരാണെന്നു റെയ്ജൻ തുറന്ന് പറഞ്ഞില്ല. തന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് സ്നേഹിക്കുന്ന ആളെ വിവാഹം കഴിക്കുക എന്നെന്നും താരം പറഞ്ഞു. ഇതോടെ പെൺകുട്ടിയെ കണ്ടെത്താനുള്ള തത്രപ്പാടിൽ ആണ് ആരാധകരും.

Trending

To Top
Don`t copy text!