RCC യുടെ ഇതുപോലുള്ള ക്രൂരതകൾ ഒന്നും പുറത്ത് വരില്ല. ഇതിനെതിരെ ആരും പ്രതികരിക്കുകയുമില്ല

ക്യാൻസർ എന്ന രോഗം ഇപ്പോൾ സർവ്വസാധാരണമായി കൊണ്ടുവരുന്നതാണ്. ഈ രോഗം  വന്നാൽ പൂരിഭാഗം പേരും ആദ്യം ഓടുന്നത് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലേക്കാണ്. അവിടെ ചികിൽസിച്ചാൽ രോഗം ഭേദമാകും എന്ന പ്രതീക്ഷയാണ് എല്ലാവരെയും അങ്ങോട്ടേക്ക് പോകാൻ…

ക്യാൻസർ എന്ന രോഗം ഇപ്പോൾ സർവ്വസാധാരണമായി കൊണ്ടുവരുന്നതാണ്. ഈ രോഗം  വന്നാൽ പൂരിഭാഗം പേരും ആദ്യം ഓടുന്നത് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലേക്കാണ്. അവിടെ ചികിൽസിച്ചാൽ രോഗം ഭേദമാകും എന്ന പ്രതീക്ഷയാണ് എല്ലാവരെയും അങ്ങോട്ടേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ RCC യിൽ ചികിൽസിക്കാൻ പോയി ജീവിതം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന യുവാവിന്റെ അനുഭവം ആരുടേയും കണ്ണുനിറയ്ക്കും. ഡോക്ടറിന്റെ ദാർഷ്ട്ട്യം ഒരു ചെറുപ്പക്കാരന്റെ ജീവിതം ആണ് ഇല്ലാതാക്കിയിരിക്കുന്നത്. ഇതിനെ പറ്റി യുവാവ് പറയുന്നത് ഇങ്ങനെ,

പ്രിയമുള്ളവരേ ഒരു പാട് ആലോചിച്ചിട്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത്. എനിക്ക് വന്നത് പാപ്പിലറി കാർസിനോമ എന്ന് പേരുള്ള തൈറോയ്ഡ് കാൻസർ ആണ്. ഞാൻ തിരുവനന്തപുരം rcc യിൽ അഭയം തേടി അവർ ടെസ്റ്റുകൾ നടത്തി. ലിംഫാനോഡുകളിലേക്ക് വ്യാപിച്ചു എന്ന് കണ്ടെത്തി. അങ്ങനെ സർജ്ജറി ഫിക്സ് ചെയ്തു വളരെ നല്ല രീതിയിൽ സർജ്ജറി നടന്നു. അതിനു ശേഷം ഞാൻ ഉഷാർ ആയി അന്നു ഞാൻ നൂറ്റി ഏഴു കിലോ ഉണ്ടായിരുന്നു. സർജ്ജറി കഴിഞ്ഞു. ഞാൻ വീണ്ടും ബഹ്‌റിനിൽ പോയി ഒരു മാസം നിന്നു തിരിച്ചു പൊന്നു വീണ്ടും rcc യിലേക്ക് അവർ എന്നെ അയഡിൻ തെറാപ്പി വിഭാഗത്തിൽ വിട്ടു അവിടെ പ്രശസ്തനായ പ്രദീപ് സർ എന്നോട് പറഞ്ഞു രണ്ട് ഡോസ് അയഡിൻ തെറാപ്പി എടുത്താൽ ക്യാൻസർ രോഗം പൊടി പോലും പിന്നെ ഉണ്ടാവില്ല എന്ന്. അപ്പോൾ ഡ്രാക്കുളയെ പോലെ സർജ്ജറി വിഭാഗം ഡോക്ടർ പ്രദീപ് സാറിന്റെ റൂമിൽ വന്നു ഇവൻ ചെറുപ്പമാണ് അതു കൊണ്ടു റേഡിയേഷൻ വേണം എന്ന് പറഞ്ഞു പ്രദീപ് സർ എതിർത്തു അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു. എന്നാൽ സർജ്ജറി വിഭാഗം ഡോക്ടർ വാശി പിടിച്ചു. അങ്ങനെ റേഡിയേഷൻ ഫിക്സ് ചെയ്തു ഹൈ ഡോസിൽ മുപ്പതു റേഡിയേഷൻ പ്രദീപ് സാറിനെ അവഗണിച്ചു റേഡിയേഷൻ തുടങ്ങി. അന്നു ഞാൻ ചോര മാത്രം ആണ് സർഥിച്ചിരുന്നത്. വെള്ളം ഇറക്കാൻ പറ്റാത്ത അവസ്ഥ ആയി. കഴുത്തുമുഴുവൻ പൊള്ളി കാണാൻ പറ്റാത്ത അവസ്ഥ ആയി.

അങ്ങനെ എന്നെ എറണാകുളം ലേക്ഷോറിൽ കൊണ്ട് വന്നു. Nഅവർ വയർ തുളച്ചു ട്യൂബ് ഇട്ടു അതിലൂടെ ലിക്വിഡ് രൂപത്തിൽ ഭക്ഷണം തന്നു തുടങ്ങി രണ്ട് വർഷം ആയി വായിലൂടെ ഒരു തുള്ളി വെള്ളം ഇറക്കിയിട്ടു. കനത്ത റേഡിയേഷൻ കാരണം അന്നനാളം വെന്തു കരിഞ്ഞു പോയി. പിന്നെ കണ്ട ഡോക്ടർമാറ് എല്ലാവരും പറഞ്ഞു റേഡിയേഷൻ ആവശ്യം ഇല്ലായിരുന്നു ഡോക്ടർ ഗംഗാധരൻ സർ അടക്കം അതു പറഞ്ഞു. ഞാൻ ഇന്നു അനുഭവിക്കുതെല്ലാം rcc എന്നാ ഹോസ്പിറ്റലിൽ വന്ന ചികിത്സ പിഴവാണ്. നിങ്ങൾ ഒരു ഡോക്ടർ ഒരു കാര്യം പറഞ്ഞാലും ഒന്നു കൂടി ഒപിന്യൻ എടുക്കുക. ഇപ്പോൾ ഞാൻ അനുഭവികുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല നൂറ്റി ഏഴു കിലോ ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ ഇരുപത്തി ഒന്നു കിലോ ആണ്. വീട് പണയം വച്ചും, കടം വാങ്ങിയ ഒക്കെ ആണ് ചികിത്സ ഇതിനെല്ലാം ഉത്തരവാദി rcc ആണ്. Rcc നിനക്ക് മാപ്പില്ല. എന്റെ ജീവിതം ആണ് ഇല്ലാതാക്കിയത്. ഇനി ചികിൽസിക്കാൻ എന്റെ കൈയിൽ പൈസ പോലും ഇല്ല.മരണം സംഭവിച്ചാൽ rcc ആണ് ഉത്തരവാദി.

കടപ്പാട്: Lalson Pullu