കിടിലന്‍ ആക്ഷനുമായി ‘ആര്‍ഡിഎക്സ്’ വരുന്നു!!! ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു

മലയാള സിനിമയെ ലോക ശ്രദ്ധയിലെത്തിച്ച മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷന്‍ ചിത്രം ആര്‍ഡിഎക്‌സിന്റെ പൂജ കഴിഞ്ഞു.
കൊച്ചി അഞ്ചുമന ക്ഷേത്രത്തിലായിരുന്നു പൂജ ചടങ്ങുകള്‍. സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് R D X (റോബര്‍ട്ട് ഡോണി സേവ്യര്‍) എത്തുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം, മിന്നല്‍ മുരളി തുടങ്ങിയ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ ശ്രദ്ധേയരായ യുവനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശബരി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മാല പാര്‍വതി, ബൈജു എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളാവുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. കെജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

Previous articleലിപ് ലോക്കും ഇന്റിമേറ്റ് സീനും കോമഡി സീന്‍ ചെയ്യുന്ന പോലെയുള്ളൂ!! പേടിച്ചിരുന്നാല്‍ നമ്മള്‍ക്കാണ് നഷ്ടം- ദുര്‍ഗാ കൃഷ്ണയും സ്വാസികയും പറയുന്നു
Next articleജയിലില്‍ കിടന്നപ്പോള്‍ ഇനി സിനിമ കിട്ടില്ലെന്ന് കരുതി.. പക്ഷേ മമ്മൂക്ക ചേര്‍ത്ത് പിടിച്ചു!! ഷൈന്‍ ടോം ചാക്കോ